കാസർഗോഡ് ഭാഷയിൽ മറ്റൊരു സിനിമ കൂടി ഒരുങ്ങുന്നു. ഇന്ദ്രൻസിനെ (Indrans) കേന്ദ്ര കഥാപാത്രമാക്കി മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി. നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ‘കുണ്ഡലപുരാണം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് നടന്നു.
ഏപ്രിൽ മാസത്തിൽ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് ‘കുണ്ഡലപുരാണം’ എന്ന ചിത്രത്തിലൂടെ പറയുന്നത്. സന്തോഷിന്റെ രണ്ടാമത്തെ ചിത്രമാണിത്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ചെയ്ത ഫോക് ലോർ അവാർഡ് നേടിയ ‘മോപ്പാള’ എന്ന സിനിമയുടെ സംവിധായകനാണ് സന്തോഷ് പുതുക്കുന്ന്.
Also read: Enthada Saji | വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ‘എന്താടാ സജി’ ടീസർ
കുണ്ഡലപുരാണത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ മാസത്തിൽ നീലേശ്വരം, കാസർഗോഡ് പരിസരങ്ങളിൽ ആരംഭിക്കും. വിനു കോളിച്ചാലിന്റെ ‘സർക്കാസ്’ എന്ന സിനിമയ്ക്ക് ശേഷം സുധീഷ് കുമാർ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്. ഇന്ദ്രൻസിനെ കൂടാതെ രമ്യ സുരേഷ്, ഉണ്ണിരാജ, ബാബു അന്നൂർ, തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു.
ചിത്രത്തിന്റെ ഛായാഗ്രാഹകൻ- ശരൺ ശശിധരൻ, എഡിറ്റർ- ശ്യാം അമ്പാടി, സംഗീതം – ബ്ലസ്സൻ തോമസ്, ചീഫ് അസോസ്സിയേറ്റ്- രജിൽ കെയ്സി, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ- അരവിന്ദൻ കണ്ണൂർ, സൗണ്ട് ഡിസൈൻസ്- രഞ്ജുരാജ് മാത്യു, കല- സീ മോൻ വയനാട്, സംഘട്ടനം- ബ്രൂസ്ലി രാജേഷ്, ചമയം- രജീഷ് പൊതാവൂർ, ചീഫ് അസോസ്സിയേറ്റ് ക്യാമറാമാൻ- സുജിൽ സായ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, ഓൺലൈൻ പാർട്ണർ – സിനിമാപ്രാന്തൻ, പരസ്യകല – കുതിരവട്ടം ഡിസൈൻസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.