അപർണ്ണ ബാലമുരളി (Aparna Balamurali), കലാഭവൻ ഷാജോൺ (Kalabhavan Shajohn) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' (Ini Utharam) എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചിംങും സ്വിച്ചോൺ കർമ്മവും എറണാകുളം ട്രീബ്യൂട്ട് റോയലിൽ വെച്ച് നടന്നു. ശ്രീവത്സം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.കെ. രാജേന്ദ്രൻ പിള്ള ഭാര്യ വത്സല രാജ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ, ഷാജു ശ്രീധർ, ജയൻ ചേർത്തല, സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണവുമെഴുതുന്നു.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു.
എഡിറ്റർ- ജിതിൻ ഡി.കെ., പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ, റിനോഷ് കൈമൾ, കല- അരുൺ മോഹനൻ, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്- ജെഫിൻ ബിജോയ്, പരസ്യകല- ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്- H20 Spell, പി.ആർ.ഒ. - എ.എസ്. ദിനേശ്. ഏപ്രിൽ 25 മുതൽ കുട്ടിക്കാനത്ത് 'ഇനി ഉത്തരം' ആരംഭിക്കും.
Also read: 'എബ്രഹാം മാത്യു മാത്തന് നിന്നെയും പേടിയില്ല, നിന്റെ പൊലീസിനെയും പേടിയില്ല'; സുരേഷ് ഗോപിയുടെ പാപ്പന്‍ ട്രെയ്ലര്സുരേഷ് ഗോപി കേന്ദ്രകഥാപാത്രമാക്കി ജോഷി ഒരുക്കുന്ന 'പാപ്പന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് ചിത്രമെന്ന് പറയുന്നു. 'ലേലം', 'പത്രം', 'വാഴുന്നോര്‍' തുടങ്ങി സുരേഷ്ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങളൊക്കെയും സൂപ്പര്‍ഹിറ്റുകളായിരുന്നു.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ജോഷി-സുരേഷ് ഗോപി ചിത്രത്തില്‍ നൈല ഉഷ, നിതാ പിള്ള, ആശാ ശരത്ത്, കനിഹ, ഗോകുല്‍ സുരേഷ്, സണ്ണി വെയിന്‍, വിജയരാഘവന്‍, ഷമ്മിതിലകന്‍, ടിനി ടോം, ചന്തുനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'കെയര്‍ ഓഫ് സൈറാബാനു' എന്ന ചിത്രത്തിന് ശേഷം ആര്‍ജെ ഷാന്‍ തിരക്കഥയെഴുതുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ' പാപ്പന്‍ '. 'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.