ആസിഫ് അലി (Asif Ali), ആന്റണി വര്‍ഗ്ഗീസ് (Antony Varghese), നിമിഷ സജയന് (Nimisha Sajayan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് (Jis Joy) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഇന്നലെ വരെ' (Innale Vare) എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പോസ്റ്റര്‍ റിലീസായി.
സിദ്ധിഖ്, ഡോ: റോണി ഡേവിഡ് രാജ്, ശ്രീഹരി, റേബ മോണിക്ക ജോണ്‍, അതുല്യ ചന്ദ്ര, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. സെന്‍ട്രല്‍ അഡ്വര്‍ടൈയ്സിംങ് ഏജന്‍സിയുടെ ബാനറില്‍ മാത്യു ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുല്‍ രമേഷ് നിര്‍വ്വഹിക്കുന്നു. കഥ-ബോബി സഞ്ജയ്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, കല- എം. ബാവ, ബി.ജി.എം.- 4 മ്യൂസിക്, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, എഡിറ്റര്‍- രതീഷ് രാജ്, സ്റ്റില്‍സ്- രാജേഷ് നടരാജന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് മൈക്കിള്‍, അസോസിയേറ്റ് ഡയറക്ടര്‍- ഫര്ഹാന് പി. ഫൈസല്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അഭിജിത്ത് കാഞ്ഞിരത്തിങ്കല്‍, ടിറ്റോ പി. തങ്കച്ചന്, ടോണി കല്ലുങ്കല്‍, ശ്യാം ഭാസ്ക്കരന്‍, ജിജോ പി. സ്ക്കറിയ, ജസ്റ്റിന് ജോര്‍ജ്ജ് പാരഡയില്‍. ആക്ഷന്‍- മാഫിയ ശശി, രാജശേഖര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, ഡിസൈന്‍- ടെന്‍പോയിന്റ, പി.ആര്.ഒ.- എ.എസ്. ദിനേശ്.
Also read: 'ആരാണ് പരോളില്‍ ഇറങ്ങി മുങ്ങിയ സോളമന്': ദുരൂഹത ഉണര്‍ത്തുന്ന പത്താം വളവ് ടീസര്എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സ്വഭാവമുള്ള ഫാമിലി ഇമോഷണല്‍ ചിത്രം പത്താംവളവിന്റെ ടീസര്‍ പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. അതിഥി രവിയും സ്വാസിക യുമാണ് നായികമാര്‍. യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.
റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം എം സ്. ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിന് രാജ് ഒരിക്കല്‍ കൂടി പദ്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.