നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രായത്തിലല്ല, മൈലേജിലാണ് കാര്യം; ഇന്നസെന്റിന്റെ പുത്തൻ ലുക് ഷെയർ ചെയ്ത് ധമാക്ക സംവിധായകൻ ഒമർ ലുലു

  പ്രായത്തിലല്ല, മൈലേജിലാണ് കാര്യം; ഇന്നസെന്റിന്റെ പുത്തൻ ലുക് ഷെയർ ചെയ്ത് ധമാക്ക സംവിധായകൻ ഒമർ ലുലു

  Innocent as DJ Mathai in new movie Dhamakka | ഡി.ജെ.ലുക്കിൽ ഇന്നസെന്റ്

  ധമാക്കയിൽ ഇന്നസെന്റ്

  ധമാക്കയിൽ ഇന്നസെന്റ്

  • Share this:
   ഇത് ഡി.ജെ. മത്തായി. പ്രായത്തിലല്ല, മൈലേജിലാണ് കാര്യം എന്ന് തെളിയിക്കുന്ന ഇന്നസെന്റ് കഥാപാത്രമാണിത്. ഇന്നസെന്റിനെ ഡി.ജെ.യായി അവതരിപ്പിക്കുന്ന സംവിധായകന്റെ വാക്കുകളാണിത്. ന്യൂ ജെൻ ലുക്കിലെ ഇന്നസെന്റ് എങ്ങനെയെന്ന് കാണാൻ ധമാക്ക സിനിമ റിലീസ് ആവും വരെ പ്രേക്ഷകർക്കും കാത്തിരിക്കാം.

   ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാല താരമായി വന്ന അരുൺ നായകനാവുന്ന ചിത്രമാണിത്. നായിക നിക്കി ഗിൽറാണി. വില്ലനായി തരികിട സാബു വേഷമിടും.

   സ്കൂൾ, കോളേജ് ചുറ്റുപാടുകൾ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രം എന്നാണ് സംവിധായകൻ ഒമർ ലുലു നൽകിയ സൂചന. ഫസ്റ്റ് ലുക് പോസ്റ്ററിൽ നൽകിയ 2019 റൈസിംഗ് സൂണ്‍ എന്ന വാചകം ഒരു റേസിംഗ് മൂവി ആണോ എന്ന സൂചനയും നല്‍ക്കുന്നുണ്ട്. വൈറല്‍ ഹിറ്റും വിവിധ ഭാക്ഷകളില്‍ ഒരേ സമയം പുറത്തിറങ്ങി മ്യൂസിക്ക് ഹിറ്റായ അഡാര്‍ ലവ്നു ശേഷം എത്തുന്ന ഈ ചിത്രത്തില്‍ ഗോപി സുന്ദര്‍ ആണ് സംഗീതം.    
   View this post on Instagram
    

   Dj Mathayi Innocent Ettan 😘 It’s not the age,It’s the mileage💪💪💪👌👌❤️


   A post shared by OMAR LULU (@omar_lulu_) on


   ഒരു കളർഫുൾ കോമഡി എന്റെർറ്റൈനെർ ആയ ചിത്രത്തിന്റെ നിർമ്മാതാവ് എം.കെ. നാസർ ആണ്. ക്യാമറ: സിനോജ് പി അയ്യപ്പന്‍, തിരക്കഥ, സംഭാഷണം: സാരംഗ് ജയപ്രകാഷ്, വേണു ഓ. വി. കിരണ്‍ ലാല്‍ എന്നിവര്‍. എഡിറ്റര്‍: ദിലീപ് ഡെന്നീസ്.

   First published:
   )}