വർഷങ്ങൾക്കു മുൻപുള്ള ശ്രീനിഷിന്റെ പ്രിയ കാമുകി ദീപ്തി. പ്ലസ് ടു കാലഘട്ടത്തിലാണ് അവർ പ്രണയത്തിലാവുന്നത്. തീർത്തും അവിചാരിതമായി ശ്രീനിഷിന്റെ ചാറ്റ് ബോക്സിൽ അവളുടെ സന്ദേശം. പേളിയുടെ പക്കൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിച്ചിട്ടും ശ്രീനിഷിന്റെ കയ്യിൽ നിന്നും ലാപ്ടോപ്പ് കമ്പ്യൂട്ടർ പിടിച്ചു വാങ്ങി പേളി കാര്യം കണ്ടു പിടിച്ചു. ഇപ്പോൾ ഒരിക്കൽ കൂടി അവൾ കാണാൻ വന്നാൽ. എന്തായിരിക്കും പേളിയുടെ മറുപടി?
സണ്ണിയും സലിംകുമാറും ഒരു ഫ്രെയിമിൽ; തകർപ്പൻ കമന്റുകളുടെ പൊടിപൂരം
ഇക്കഴിഞ്ഞ ജനുവരി 19നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹ നിശ്ചയത്തോടെ തിരശീല വീണത്. മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. സീരീസിലെ നാലാമത് എപ്പിസോഡിലാണ് ശ്രീനിഷിന്റെ കാമുകി വരുന്ന സന്ദർഭം പേളി കൈകാര്യം ചെയ്യുന്നത്. ദീപ്തി എന്ന കാമുകിയുടെ വേഷത്തിൽ ദീപ്തി സതിയാണ് വരുന്നത്. ഒപ്പം ദീപ്തിയുടെ ഭർത്താവായി ഉണ്ണി ജോർജ്ജും വേഷമിടുന്നു.
ഷോ കഴിഞ്ഞാല്‍ പേളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു. ഇനി ഇവരുടെ വിവാഹം എന്നെന്ന കാത്തിരിപ്പിലാവും പ്രേക്ഷകർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pearle Maaney, Pearle-Srinish, Pearle-Srinish news, Pearle-Srinish Pearlish, Pearle-Srinish reality show, Pearle-Srinish romance, Pearle-Srinish webseries, Pearle-Srinish wedding, Pearle-Srinish wedding rumours, Pearlish, Srinish Aravind