ഇത് ചോദിക്കാൻ ആരാധകർക്ക് പലപ്പോഴും തോന്നിയിട്ടുണ്ടാവും. ലൂസിഫറിന് ശേഷം മോഹൻലാലിനും പൃഥ്വിരാജിനും പ്രകടമായ മാറ്റം സംഭവിച്ചിരിക്കുന്നു. ഒരുതരം പരകായ പ്രവേശം. അത് വരെ തനി മലയാളത്തിൽ ബ്ലോഗ് എഴുതിയിരുന്ന മോഹൻലാൽ ഇപ്പോൾ കട്ട ഇംഗ്ലീഷിലാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇടുന്നത്. പൃഥ്വിരാജിന്റെ സഹവാസമാണോ എന്തോ, മുൻപ് പൃഥ്വി പ്രകടിപ്പിച്ചിരുന്ന ലക്ഷണമൊക്കെ ലാലേട്ടനിലേക്കു പകർന്ന പോലെ. ഇന്നലെ വന്ന ട്വീറ്റ് തന്നെ ഒരുദാഹരണമാണ്.
In just 8 days, #Lucifer is in the coveted 100 crores club. This is truly humbling. As a result of your unwavering support, Malayalam Film Industry is being launched into uncharted territories. Well done @PrithviOfficial and Team L! pic.twitter.com/lmpSHYvfMr
— Mohanlal (@Mohanlal) April 8, 2019
അത് പോലെ പൃഥ്വിക്ക് മോഹൻലാലിന്റെ ഒരു വശം ചരിഞ്ഞുള്ള നടപ്പു കിട്ടിയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ നിരീക്ഷണം. എന്തായാലും ഇവരുടെ കൊടുക്കൽ വാങ്ങലുകൾ എന്തായാലും മലയാള സിനിമയെ പുത്തൻ മാനങ്ങളിലേക്കാണ് എത്തിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം തന്നെ നവാഗത സംവിധായകനായ പൃഥ്വി തന്റെ ആദ്യ ചിത്രം ലൂസിഫർ 100 കോടി ക്ലബ്ബിൽ എത്തിച്ചിരുന്നു.
നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ കയറി റെക്കോർഡ് ഇട്ട ലൂസിഫറിന്, 12 നാൾ കഴിഞ്ഞതും 100 കോടിയുടെ പൊൻതിളക്കം കൂടിയായി. ലോകമെമ്പാടും നിന്ന് നേടിയ കളക്ഷനാണ് ചിത്രം 100 കോടി ക്ലബ്ബിൽ എത്താൻ ഇടയാക്കിയത്. വേൾഡ് വൈഡ് റിലീസിന്റെ എട്ടാം നാളാണ് ഈ നേട്ടം സ്വന്തമാവുന്നത്. നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയാണ് ഏറ്റവും ഒടുവിലായി 100 കോടി ക്ലബ്ബിൽ കയറിയ മറ്റൊരു മലയാള സിനിമ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lucifer, Lucifer actress, Lucifer cast, Lucifer characters, Lucifer crew, Lucifer film, Lucifer Malayalam movie, Lucifer Manju Warrier, Lucifer movie review, Lucifer movie songs, Lucifer Murali Gopy, Lucifer Prithviraj, Lucifer songs, Lucifer thriller movie, Lucifer Tovino Thomas, Lucifer Vivek Oberoi