തേങ്ങയും കരിക്കുമല്ലാതെ തെങ്ങിൽ നിന്നും വീഴുന്ന മൂപ്പെത്താത്ത ഒരു വസ്തു കണ്ടുകാണുമല്ലോ, അല്ലേ? അതിന് എന്താ നിങ്ങളുടെ നാട്ടിൽ പറയുക? വളരെ വിചിത്രമായ പേരുകളാണ് ഇതിന് പലയിടങ്ങളിലായുള്ളത്. അതാണ് ഇപ്പോൾ ഇവിടെ ചർച്ചയായിട്ടുള്ളത്. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സൗദി വെള്ളക്ക. മെയ് 20ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തരുൺ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൻ്റെ ഒരു മിനിറ്റ് നീണ്ട് നിൽക്കുന്ന ഔദ്യോഗിക ടീസർ മോഹൻലാലും മഞ്ജു വാര്യറും മലയാളത്തിലെ മറ്റ് ജനപ്രിയ താരങ്ങളും ചേർന്ന് ഔദ്യോഗികമായി പുറത്തിറക്കി. താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, അനൂപ് മേനോൻ, രജിഷ വിജയൻ, അപർണ ബാലമുരളി, മമിത, നമിത പ്രമോദ് തുടങ്ങിയവരെ കൂടാതെ സംവിധായകരായ സക്കറിയ, ടിനു പാപ്പച്ചൻ, ജിയോ ബേബി, അഷ്റഫ് ഹംസ എന്നിവരും ചേർന്ന് ഔദ്യോഗിക ടീസർ റീലീസ് സോഷ്യൽ മീഡിയയിലൂടെ നിർവഹിച്ചു. അവിടെയാണ് ഈ രസകരമായ ചോദ്യം ഉണ്ടായിട്ടുള്ളത്.
'ഓപ്പറേഷൻ ജാവ' എന്ന ജനപ്രിയ ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലുക്ക്മാന്‍ അവറാന്, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര, ഗോകുലന്, റിയ സെയ്റ, ധന്യ, അനന്യ എന്നിവർക്കൊപ്പം ശക്തമായ പ്രാധാന്യത്തോടെയുള്ള വേഷങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങൾ ചെയ്തിരുന്ന മലയാള സിനിമയിലെ ഒട്ടനവധി പ്രഗൽഭ കലാകാരികളും കലാകാരന്മാരും അഭിനയിക്കുന്നു.
ഇതാദ്യമായിട്ടായിരിക്കും മലയാളത്തിലെ ഒരു മുഖ്യധാര ചിത്രത്തിൽ ഇത്രയധികം ജൂനിയർ ആർട്ടിസ്റ്റ് അഭിനേതാക്കൾക്ക് കൂടി ശക്തമായ പ്രാധാന്യം നൽകി ഒരു ചിത്രം ഒരുക്കുന്നത് എന്നാണ് ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ വാക്കുകൾ.
കൗതുകകരമായ കാസ്റ്റിംഗ് വിശേഷങ്ങൾ കൊണ്ടും വ്യത്യസ്തമായ തിരക്കഥാരചനയുടെയും ചിത്രീകരണ ശൈലിയുടെയും പേരിൽ ഇതിനോടകം ശ്രദ്ധ നേടിയ ചിത്രമാണ് സൗദി വെള്ളക്ക. ഏകദേശം ഇരുപതോളം വക്കീലന്മാർ, റിട്ടയേർഡ് മജിസ്ട്രേറ്റുമാർ, നിരവധി കോടതി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പോലീസ് സ്റ്റേഷൻ രംഗങ്ങളുടെ പൂർണ്ണതക്കു വേണ്ടി പോലീസ് ഓഫിസർമാരുടെ സഹായവും സൗദി വെള്ളക്ക ടീം തേടി. ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തും ലൊക്കേഷനിൽ വക്കീലന്മാർ ഉണ്ടായിരുന്നു. ഇതിലെ കോടതി രംഗങ്ങൾ യാഥാർഥ്യത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന തരത്തിൽ അവതരിപ്പിക്കാനാണ് തരുൺ മൂർത്തി ശ്രമിച്ചിരിക്കുന്നത്.
കൊച്ചിയിലും പെരുമ്പാവൂരിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഹരീന്ദ്രൻ ആണ് ചിത്രത്തിൻ്റെ സഹ നിർമാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പാലി ഫ്രാന്‍സിസ് ആണ്. ശരൺ വേലായുധൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹകൻ.
ശബ്ദ രൂപകൽപന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), രചന: അൻവർ അലി, ജോ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കലാസംവിധാനം: സാബു മോഹൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, ചമയം: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: അബു വളയംകുളം, സ്റ്റിൽസ്: ഹരി തിരുമല, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്. പരസ്യകല: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Saudi Vellakka teaser | വെള്ളക്കയോ കൊച്ചങ്ങയോ മച്ചിങ്ങയോ? നിങ്ങളുടെ നാട്ടിൽ എന്ത് പറയും? 'സൗദി വെള്ളക്ക' ടീസർ
Kerala State Films Awards 2021 |മിന്നലായി മിന്നൽ മുരളി; പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം
Kerala State Films Awards 2021 | 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി
Kerala State Films Awards 2021 | സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി ജോജി, ചുരുളി, മിന്നൽ മുരളി
Kerala State Films Awards 2021 | 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി
Vellari Pattanam | ചക്കരക്കുടത്തു നിന്നും സ്ഥാനാർഥി കെ.പി. സുനന്ദ വോട്ട് തേടുന്നു; മഞ്ജു വാര്യരുടെ 'വെള്ളരിപ്പട്ടണം' കാരക്റ്റർ റീൽ കാണാം
Manjusha Niyogi | ബംഗാളി മോഡൽ മഞ്ജുഷ നിയോഗി മരിച്ച നിലയിൽ; 3 ദിവസത്തിനിടയിൽ രണ്ടാമത്തെ ആത്മഹത്യ
John Luther review | ജോൺ ലൂഥർ റിവ്യൂ: ആരാണ് ജോൺ ലൂഥർ? ജയസൂര്യ വീണ്ടും കാക്കി അണിയുമ്പോൾ
Jaladhara Pumpset Since 1962| പൊട്ടിച്ചിരിപ്പിക്കാൻ ഇന്ദ്രൻസും ഉർവശിയും; ജലധാര പമ്പ് സെറ്റ് സിൻസ് 1962 ടൈറ്റിൽ ലുക്ക് പുറത്ത്