'കുറച്ചു കഞ്ഞിയെടുക്കട്ടെ' എന്ന് ചോദിച്ചവരൊക്കെ ഇപ്പോൾ കയ്യടിക്കുകയാണ്. അല്ലാതിപ്പോ വേറെ വഴിയില്ല. മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയെ കണ്ടവർ ഇത്രയെങ്കിലും ചെയ്തേ മതിയാവൂ എന്ന അവസ്ഥയിലാണ്. ഒരു പടം ഇറങ്ങിയാൽ ഹിറ്റാണെങ്കിലും ഫ്ലോപ്പ് ആണെകിലും ട്രോൾ മഴ പെയ്യുന്ന കൊച്ചു കേരളത്തിൽ ലൂസിഫറിന്റെ കാര്യത്തിലും അതാവർത്തിച്ചു. പക്ഷെ അടച്ചാക്ഷേപിക്കലല്ല, മറിച്ച് ആഘോഷിക്കലാണ്. വീണ്ടും ഒരു പൂവള്ളി ഇന്ദുചൂഡനെ, നെട്ടൂർ സ്റ്റീഫനെ ഒക്കെ തിരിച്ചു കിട്ടിയ സന്തോഷമാണ് ഇവർക്ക്.
ലൂസിഫറിലൂടെ ഒടിയന് ലഭിച്ച തിരിച്ചടി കേട്ട് മറന്ന പഴങ്കഥയായിരിക്കുന്നു. പുലിമുരുഗനെയും മലർത്തിയടിച്ചെന്ന് മറ്റു ചിലർ. മോഹൻലാലിന് മാത്രമല്ല, സംവിധായകൻ പൃഥ്വിരാജിന് മീതെയും ട്രോൾ പൂച്ചെണ്ടുകൾ നിറയുകയാണ്. ഒരാരാധകൻ തന്റെ ആരാധനാ മൂർത്തിയെ വച്ച് പടം എടുത്താൽ അതിങ്ങനെയാവണം എന്നാണ് പൊതുജന മതം. കാർത്തിക് സുബ്ബരാജ് ആരാധിച്ച രജനിയെ വച്ച് പേട്ട ചെയ്തതുമായാണ് താരതമ്യം ചെയ്യൽ കൂടുതലും. അതിലും ഗംഭീരമായെന്നും അഭിപ്രായമുണ്ട്. എന്തായാലും ആദ്യ ദിവസം അർദ്ധരാത്രി ഷോ നടത്തി വരെ ആഘോഷിച്ച തിയേറ്ററുകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.