നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput Death | ആദരാഞ്ജലി അർപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശ സർവകലാശാലയും

  Sushant Singh Rajput Death | ആദരാഞ്ജലി അർപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശ സർവകലാശാലയും

  2003ൽ ഡൽഹി കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ പ്രവേശനം നേടിയ സുശാന്ത് അഭിനയമോഹം സഫലമാക്കാൻ വേണ്ടി കോഴ്സ് ഉപേക്ഷിക്കുകയായിരുന്നു. കോഴ്സ് ഉപേക്ഷിച്ചെങ്കിലും ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും തൽപരനായിരുന്നു.

  സുശാന്ത് സിംഗ് രാജ്പുത്

  സുശാന്ത് സിംഗ് രാജ്പുത്

  • News18
  • Last Updated :
  • Share this:
   മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് ഫ്രാൻസിലെ അന്താരാഷ്ട്ര ബഹിരാകാശ സർവകലാശാലയും. നടന്റെ മരണവാർത്ത വളരെ വേദനാജനകമാണെന്ന് സർവകലാശാല പറഞ്ഞു.

   മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്ലാറ്റിൽ ഞായറാഴ്ചയാണ് 34കാരനായ താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദരോഗത്തിന് താരം മരുന്നു കഴിച്ചു വന്നിരുന്നതായി അന്വേഷണത്തിൽ മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ സർവകലാശാല അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് അനുശോചനം അറിയിച്ചത്.
   കഴിഞ്ഞ വർഷം സുശാന്ത് കാമ്പസ് സന്ദർശിക്കാനിരുന്നത് ആയിരുന്നെന്നും എന്നാൽ ഔദ്യോഗിക തിരക്കുകൾ കാരണം അത് നടന്നില്ലെന്നും സർവകലാശാല ട്വീറ്റിൽ കുറിച്ചു.

   "പ്രശസ്ത ഇന്ത്യൻ നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവാർത്ത അങ്ങേയറ്റം ഖേദകരമാണ്. STEM വിദ്യാഭ്യാസത്തെ അനുകൂലിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത അദ്ദേഹം സോഷ്യൽ മീഡിയയിൽ ISU വിനെ പിന്തുടർന്നിരുന്നു. 2019ൽ കാമ്പസ് സന്ദർശിക്കാൻ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം തയ്യാറായിരുന്നെങ്കിലും തിരക്കുകൾ കാരണം നടന്നില്ല. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു." - ട്വീറ്റിൽ സർവകലാശാല കുറിച്ചു.

   2003ൽ ഡൽഹി കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ പ്രവേശനം നേടിയ സുശാന്ത് അഭിനയമോഹം സഫലമാക്കാൻ വേണ്ടി കോഴ്സ് ഉപേക്ഷിക്കുകയായിരുന്നു. കോഴ്സ് ഉപേക്ഷിച്ചെങ്കിലും ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും തൽപരനായിരുന്നു. ചന്ദാ മാമാ ദൂർ കെ എന്ന ചിത്രത്തിനു വേണ്ടിയുള്ള പഠനത്തിന്റെ ഭാഗമായി 2017ൽ നാസ സന്ദർശിച്ചു. വിലകൂടിയ ടെലസ്കോപ്പും താരത്തിന്റെ കൈവശം ഉണ്ടായിരുന്നു.

   Published by:Joys Joy
   First published:
   )}