• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

ഹരിയേട്ടന്‍റെ ബ്ലോഗിലൂടെ കുട്ടനാടിന്‍റെ കഥ പറഞ്ഞ് സേതു


Updated: September 14, 2018, 12:33 PM IST
ഹരിയേട്ടന്‍റെ ബ്ലോഗിലൂടെ കുട്ടനാടിന്‍റെ കഥ പറഞ്ഞ് സേതു

Updated: September 14, 2018, 12:33 PM IST
#മീര മനു

നന്നായി പഠിച്ചു പരീക്ഷ എഴുതിയിട്ടും മാർക്ക് കിട്ടുന്ന നിമിഷം വരെ ഒരു കുട്ടിക്കുള്ള ആകാംഷയും ആകുലതയും ആണ് സേതുവിൻറെ മനസിൽ. സേതു എന്ന സുപരിചിതനായ എഴുത്തുകാരൻ സംവിധായകനാവുമ്പോൾ പുലർത്തേണ്ട നീതിബോധമോ, പ്രേക്ഷകർക്കിടയിൽ സ്വീകാര്യതയെ കുറിച്ചുള്ള ചിന്തകളോ ഒക്കെ ആവാം ഇത്. പാടി പതിഞ്ഞ സ്വരങ്ങളിൽ പുതുമ കൊണ്ട് വരിക എന്ന സംഗീതജ്ഞന്റെ കടമ തന്നെയാണ് ഇദ്ദേഹത്തിന് ഇവിടെ. സാധാരണം ആയ ഒരു കഥയെ അസാധാരണം ആയി പറയുക. ഒരു നാട്ടിൻപുറത്തെ, അവിടെ സംഭവിക്കാവുന്ന കഥകളെ നമ്മൾ എവിടെയൊക്കെയോ കേട്ടിട്ടുണ്ട്, കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്. എന്നാൽ ഒരു നൂതന ആഖ്യാന രീതി കൊണ്ട് വരിക എന്നതായിരുന്നു വെല്ലുവിളി. "മലയാളികളിൽ എൺപതു ശതമാനം പേർക്കും ബ്ലോഗ് എഴുത്തു എന്താണെന്ന ധാരണ ഉണ്ട്. ഇത് വരെ ബ്ലോഗ് എഴുത്തിനുള്ളിലെ ആഖ്യാന രീതി മലയാളത്തിൽ കണ്ടിട്ടില്ല. കൃഷ്ണപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ പറയുന്നത്. കൃഷ്ണപുരത്തെ കുറിച്ചും അവിടുത്തെ കഥാപാത്രങ്ങളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും വിദ്യാസമ്പന്നനായ ഒരു നാട്ടുകാരൻ യുവാവ്, (സഞ്ജു ശിവറാം അവതരിപ്പിക്കുന്ന കഥാപാത്രം) എഴുതുന്ന ബ്ലോഗ്. ഒത്തിരി ഗൃഹാതുരത്വം നിറഞ്ഞ 'കുട്ടനാടൻ ബ്ലോഗ്' ഗോപൻ (സണ്ണി വെയ്ൻ) എന്ന പ്രവാസിയുടെയും അയാൾക്കൊപ്പമുള്ള ശിവാനിയുടെയും (അനന്യ) ശ്രദ്ധ പിടിച്ചു പറ്റുന്നു. ബ്ലോഗ് എഴുത്തിലും വായനയിലും കൂടെ കഥ മുന്നോട്ടു പോകുന്നു," സംവിധായകൻ പറഞ്ഞു തുടങ്ങുകയാണ്.

'കുട്ടനാടൻ ബ്ലോഗ്': അഞ്ചു കാര്യങ്ങൾ
Loading...

ഗൃഹാതുരത്വം എല്ലായിടത്തും ഉണ്ട്. എന്താണ് എന്റെ നാട്ടിൽ സംഭവിക്കുന്നത് എന്ന് അറിയാനുള്ള കൗതുകം ഓരോ പ്രവാസിയിലും ഉണ്ടാവും, പ്രത്യേകിച്ചും നമുക്ക് അടുത്തറിയാവുന്ന കഥാപാത്രങ്ങൾ ഉള്ളപ്പോൾ. മൊത്തത്തിൽ വിദേശത്തിരിക്കുന്ന ഓരോ മലയാളിക്കും ഉണ്ടാവുന്ന നൊസ്റ്റാൾജിയ. കാര്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് അവിടെ ഏതാണ് കഴിയുന്നില്ലല്ലോ എന്ന വ്യാകുലത. സിനിമയിൽ ഒരു ഭാഗത്തു ശിവാനി പറയുന്നുണ്ട് 'ബ്ലോക്ക് ഓഫീസിൽ പോകുന്ന ശശിയെ കെട്ടി ഇരുന്നാൽ മതിയായിരുന്നു' എന്ന്. വലിയ സൗകര്യങ്ങൾ ഒന്നും ഇല്ലെങ്കിലും നാട്ടിൽ നിന്നാൽ മതി എന്ന തോന്നൽ പലപ്പോഴായി പ്രവാസികൾക്ക് ഉണ്ടായിട്ടുണ്ട്. എന്നും എപ്പോഴും കണ്ടിരുന്നതിന്റെ മനോഹാരിത ആന്യദേശത്തു നിന്നും ആസ്വദിക്കേണ്ടുന്ന അവസ്ഥ. ഇവിടെ കൃഷ്ണപുരത്തെക്കുറിച്ചും ഹരിയേട്ടനെ (മമ്മൂട്ടി) കുറിച്ചും കേൾക്കാൻ അവർ ബ്ലോഗ് വായിക്കുന്നു."

സേതു എന്ന സംവിധായകൻ.

ഒരു കഥ തിരക്കഥ ആക്കാൻ എടുത്ത പരിശ്രമം തന്നെ ആണ് കൂടുതൽ. ഞാൻ എഴുതി ചിട്ടപ്പെടുത്തിയ തിരക്കഥ, ചർച്ച ചെയ്തു, അതൊരു സിനിമ സംവിധാനം ചെയ്യുക എന്ന പ്രക്രിയയിലേക്കു എത്തിയപ്പോൾ സഹായിക്കാൻ ഒത്തിരി ടെക്‌നീഷ്യന്മാർ ഉണ്ടായി. ഞാൻ മനസ്സിൽ എന്ത് കണ്ടോ അത് അപ്രകാരം പകർത്തി തരാൻ സമർത്ഥനായിരുന്നു പ്രദീപ് നായർ എന്ന ക്യാമറമാൻ. അത് പോലെ സാങ്കേതിക പ്രവർത്തകർ, പരിചയ സമ്പന്നരായ അഭിനേതാക്കൾ, മമ്മുക്കയെ പോലുള്ളവർ, സംവിധായാകനെ സപ്പോർട്ട് ചെയാൻ ഉണ്ട്. മറിച്ചു, ശൂന്യതയിൽ നിന്ന് എഴുതി തുടങ്ങുമ്പോൾ ഞാൻ എന്നെ ബോധ്യപ്പെടുത്തുക എന്ന ജോലി ഉണ്ട്. എനിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ മറ്റൊരാളോട് പറയൂ. ഒരു സിനിമ അത്തരത്തിൽ പൂർണതയിൽ എത്തിക്കുമ്പോൾ എന്നെ സഹായിക്കാൻ അവിടെ ആരും ഉണ്ടാവില്ല.

സംവിധായകനെ 'ക്യാപ്റ്റൻ ഓഫ് ദി ഷിപ്' എന്നോ മറ്റും പറയാം. പക്ഷെ അതിനേക്കാളേറെ ഒരു ഡയറക്‌ടർക്കു അത്യാവശ്യം സർഗാത്മകതയ്‌ക്കൊപ്പം നേതൃ പാടവം കൂടി ആണെന്നേ പറയൂ. ഒത്തിരി വിഭാഗങ്ങളെ സംയോജിപ്പിച്ചു, ആർക്കും ഒരു വിഷമവും വരാതെ കൊണ്ട് പോകാൻ പറ്റുന്ന കഴിവ് കൂടി വേണം സംവിധായകന്. എഴുത്തുകാരനെ സംബന്ധിച്ച് നേതൃപാടവം ആവശ്യമില്ല. ഈ വ്യത്യാസം സംവിധാനത്തിലും എഴുത്തിലും പ്രകടമായി ഉണ്ട്.

കഴിഞ്ഞ പത്തു വർഷമായി ചെയ്യുന്ന സിനിമകളിൽ എല്ലാം സംവിധായകന്റെ ചുറ്റുവട്ടത്തു തന്നെ ഞാൻ ഉണ്ടാവാറുണ്ട്. എഴുതി കൊടുത്തിട്ടു പോവുന്ന രീതി ഇല്ല. അത്തരം നല്ല 'സ്‌കൂളുകളിൽ', ജോഷി സർ, ഷാഫി, വൈശാഖ്, ബി. ഉണ്ണികൃഷ്ണൻ ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടില്ലെങ്കിലും അവരുടെ കൂടെ എഴുത്തുകാരൻ ആയി നിന്ന് സിനിമയിൽ, ഷൂട്ടിങ്ങിൽ എന്ത് സംഭവിക്കുന്നു എന്ന് അറിഞ്ഞു കൊണ്ടിരുന്നു."

ഹരിയേട്ടൻ എന്ന ഗ്രാമീണനായി മമ്മൂട്ടി...

കൃഷ്ണപുരത്തെ യുവാക്കൾ, എന്തിനും ഏതിനും, നാട്ടു വർത്തമാനങ്ങൾക്കും പുത്തൻ അറിവുകൾക്ക് വേണ്ടിയും കാത്തിരിക്കുന്ന വ്യക്തി ആണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരിയേട്ടൻ. പ്രവാസ ജീവിതം അവസാനിപ്പിച്ചു വളരെ മുൻപേ നാട്ടിൽ വന്ന ഇദ്ദേഹം ആണ് കഥാ നായകൻ. ഒരു പൊലീസ് കേസ് വന്നാൽ ഇറക്കി കൊണ്ട് വരാനും തിന്മയിൽ നിന്നും തിരിച്ചറിവിലേക്ക് നടത്താനും എല്ലാം ഇവർക്കു ഹരിയേട്ടൻ തന്നെ വേണം. ഓരോ മലയാളിയുടെയും ചുട്ടു വട്ടത്തിലും ഉള്ള 'ബിഗ് ബ്രദർ'. കൃഷ്ണപുരത്തെ വിശേഷങ്ങൾ എല്ലാം ഹരിയെ ചുറ്റിപറ്റി ആണ്.

ഒരു കുട്ടനാടൻ ബ്ലോഗിൽ ഹരിയേട്ടനായി എന്തുകൊണ്ട് മമ്മൂട്ടി?

അദ്ദേഹത്തിനൊപ്പം മൂന്നു നായികമാർ രംഗത്ത് വരുന്നു. സ്‌കൂൾ വിദ്യാഭ്യാസ കാലത്തു നാട്ടിൽ നിന്നും മുംബൈലേക്ക് പറിച്ചു നടപ്പെട്ടു ഏതാണ്ട് മുപ്പതു വർഷത്തിന് ശേഷം വീണ്ടും തിരികെ എത്തുന്ന കഥാപാത്രം ആണ് റായ് ലക്ഷ്മി അവതരിപ്പിക്കുന്നത്. നാട്ടിൽ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന, എന്നാൽ തളർന്നു കിടപ്പിലായ മാഷിന്റെ മൂത്ത മകളായി അനു സിതാര എത്തുന്നു. കൃഷ്ണപുരത്തിനും ഹരിക്കും ഇവരുടെ വീടുമായി ആത്മബന്ധം ഉണ്ട്. ഈ ഗ്രാമത്തിൽ ആദ്യമായി ചാർജ് എടുക്കുന്ന വനിതാ എസ്.ഐ. ആയി ഷംന കാസിം വേഷമിടുന്നു. എന്നിരുന്നാലും എല്ലാവർക്കും കേൾക്കാൻ താൽപര്യം ഹരിയെ കുറിച്ചാണ്.
First published: September 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍