സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരൻ. ഒറ്റപ്പാലത്തെ സെന്റ് ജോസഫ് ഫൊറാന പള്ളിയിൽ ആയിരുന്നു വിവാഹ നിശ്ചയം. ശേഷം നടന്ന വിവാഹ സത്ക്കാരം മലയാള സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്ത താര നിബിഡമായ സദസ്സിൽ നടന്നു. തൃശൂർ ലുലു കൺവെൻഷൻ സെന്റർ ആയിരുന്നു വേദി. മമ്മൂട്ടി, നവ്യ നായർ, മാമുക്കോയ, ജയസൂര്യ, അനൂപ് മേനോൻ, സംവിധായകൻ കമൽ, അർച്ചന കവി, അനുശ്രീ, റിമി ടോമി, മഞ്ജു പിള്ള തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒക്കെയും സന്നിഹിതരായിരുന്നു. ലാൽ ജോസിനും ഭാര്യ ലീനക്കും ഐറിനെ കൂടാതെ ഇനിയൊരു മകൾ കൂടിയുണ്ട്; കാതറീൻ.
കമലിന്റെ സഹ സംവിധായകനായി സിനിമാ ജീവിതം തുടങ്ങിയ ലാൽ ജോസിന്റെ ആദ്യ ചിത്രം ഒരു മറവത്തൂർ കനവാണ്. ഇനി ബിജു മേനോൻ നായകനാവുന്ന 41 ആണ് റിലീസ് ആവാൻ തയ്യാറെടുക്കുന്ന ചിത്രം. ജീവ നായകനാവുന്ന തമിഴ് ചിത്രം ജിപ്സിയിൽ നടനായും ലാൽ ജോസ് തുടക്കം കുറിക്കുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.