ഒരു വർഷത്തെ ഇടവേളക്ക് ശേഷ പ്രണവ് മടങ്ങി വന്നിരിക്കുന്നു, ചിലതൊക്കെ പഠിച്ചും ചിലതൊക്കെ... പഠിച്ചത് സർഫിങ്. പിന്നെ എന്തെന്നാൽ, അത് കണ്ടു മനസ്സിലാക്കട്ടെ. ഇരുപതാം നൂറ്റാണ്ടു മലയാള സിനിമയ്ക്കു സമ്മാനിച്ച താരോദയത്തിന്റെ അടുത്ത തലമുറയുടെ കഥയുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്. യുവ തലമുറയുടെ താളം പിടിച്ച് ഒരു ഗോവൻ പുതുവർഷ ആഘോഷം തുടങ്ങുന്നിടത്തും നിന്നും അടുത്ത നൂറ്റാണ്ടിന്റെ പിറവിയും തുടങ്ങുന്നു. പുത്തൻ താളങ്ങളിലും ഓളങ്ങളിലും. ആ ഓളങ്ങളിൽ അലയിളക്കി അപ്പു വരികയാണ്.
Also read:
ഓസ്കർ മുത്തമിടാൻ തയ്യാറാവുന്നതാരൊക്കെ?
യുവ തലമുറയുടെ സിനിമാ കഥകളിലെ ഹരമായ ഗോവയുടെ നിറങ്ങൾ നിറഞ്ഞ രാവുകൾ ഒപ്പി എടുത്ത ഫ്രെയിമുകൾ ആണ് ചിത്രത്തിന്റെ ആദ്യ മിനിട്ടുകളിലെ ഹൈലൈറ്. ചെറുപ്പക്കാരുടെ ആഘോഷം. അപ്പുവിനൊപ്പം കൂട്ടുകാരി സായയും സുഹൃത്തു മക്രോണിയും. ഇവരുടെ കണ്ണിലൂടെ ഗോവയുടെ മുഴുവൻ ഭംഗിയും പതിയെ അനാവരണം ചെയ്യപ്പെടുന്നു. ഈ ആഘോഷ തിമിർപ്പിൽ എവിടെയോ ഇവരുടെ ജീവിതംമറ്റൊരു വഴിയിലേക്ക്. ഗോവയിൽ നിന്നും കഥ മറ്റൊരിടത്തേക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.