പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുര രാജ. മമ്മൂട്ടി-പൃഥ്വിരാജ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം രണ്ടാം വട്ടം ഒരുങ്ങുമ്പോൾ പക്ഷെ പൃഥ്വിയുടെ പേര് തുടക്കം മുതലേ ഇല്ലായിരുന്നു. എന്നാൽ ആരാവും പൃഥ്വിക്ക് പകരം, മമ്മൂട്ടിയുടെ അനുജന്റെ വേഷം ചെയ്യുകയെന്ന ചോദ്യത്തിന് ഇപ്പൊ ലഭിക്കുന്ന പേര് തമിഴ് നടൻ ജയ് എന്നാണ്. ജയ് ചിത്രത്തിന്റെ ഭാഗമെന്ന് ഉറപ്പിച്ച കാര്യമാണ്, പക്ഷെ വേഷം എന്തെന്ന കാര്യം വ്യക്തതയില്ലാതെ തുടരുകയായിരുന്നു.
ലൂസിഫറിന് വിട, ലാലേട്ടന് നന്ദി പറഞ്ഞ് പൃഥ്വിഷൂട്ടിങ്, സംവിധാന തിരക്കുകളിൽ അകപ്പെട്ട പൃഥ്വിക്ക് ഈ ചിത്രത്തിനായി സമയം നീക്കി വയ്ക്കാൻ ആവില്ലായിരുന്നു.വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്നു പ്രധാന സ്ത്രീ കഥാപാത്രങ്ങളുണ്ട്. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ എന്നിവരാണ് നായികാ വേഷങ്ങളിലെത്തുക. തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലകളിലെ താരങ്ങളും ഒപ്പം അണി നിരക്കും.
എന്നാൽ തീർത്തും പോക്കിരി രാജയുടെ രണ്ടാം ഭാഗം എന്ന് ചിത്രത്തെ വിശേഷിപ്പിക്കേണ്ട എന്നാണ്. അവതരണത്തിലും, കഥയിലും ഒട്ടേറെ പുതുമകൾ ഉണ്ടാവുമെന്നാണ് സൂചന. നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമ്മജൻ, ബിജുക്കുട്ടൻ, സിദ്ദിഖ്, കൈലാഷ്, ബാല, മണിക്കുട്ടൻ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.