നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സഖാവ് പിണറായിയായി മോഹൻലാലോ? ഫാൻ മെയ്ഡ് പോസ്റ്ററുകൾ തലങ്ങും വിലങ്ങും

  സഖാവ് പിണറായിയായി മോഹൻലാലോ? ഫാൻ മെയ്ഡ് പോസ്റ്ററുകൾ തലങ്ങും വിലങ്ങും

  Mohanlal as Pinarayi Vijayan | ഇത്തരമൊരു ചിത്രം ഒരുങ്ങുമെങ്കിൽ സ്റ്റീഫൻ നെട്ടൂരാനും, ശിവ സുബ്രമണ്യ അയ്യർക്കും ശേഷം മോഹൻലാൽ കൈകാര്യം ചെയ്യുന്ന ഇടതുപക്ഷ രാഷ്ട്രീയ കഥാപാത്രമാവും വരാൻ പോകുന്നത്

  പിണറായി വിജയൻറെ ലുക്കിലെ മോഹൻലാൽ ഫാൻ മെയ്ഡ് പോസ്റ്റർ

  പിണറായി വിജയൻറെ ലുക്കിലെ മോഹൻലാൽ ഫാൻ മെയ്ഡ് പോസ്റ്റർ

  • Share this:
   നടൻ മോഹൻലാൽ പിണറായി വിജയൻറെ വേഷത്തിലെത്തുമെന്ന വാർത്ത സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും പായുന്നു. ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോനുമൊത്താവും ചിത്രമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പരക്കുന്നു. രണ്ടാമൂഴം അധികരിച്ച് എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ നായകനാവും എന്ന് പറഞ്ഞെങ്കിലും, തിരക്കഥക്ക്‌ മേലുള്ള അനിശ്ചിതത്വം തുടരുകയാണ്. ഒരുപിടി ഫാൻ മെയ്ഡ് പോസ്റ്ററുകളാണ് വാർത്ത എല്ലായിടത്തും എത്തിക്കുന്നത്. 1990ൽ പുറത്തിറങ്ങിയ ലാൽ സലാമിലെ സ്റ്റീഫൻ നെട്ടൂരാൻ, രക്തസാക്ഷികൾ സിന്ദാബാദിലെ (1998) ശിവ സുബ്രമണ്യ അയ്യർ എന്നിവയാണ് ഇതിനു മുൻപ് മോഹൻലാൽ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങൾ.    
   View this post on Instagram
    

   FAN Made👌👌👌


   A post shared by Mohanlalwood (@mohanlalwood__) on


   മാർച്ച് 28ന് സ്റ്റീഫൻ നെടുമ്പുള്ളിയെന്ന കഥാപാത്രമായി ലൂസിഫർ പുറത്തിറങ്ങാനിരിക്കെ വരുന്ന വാർത്ത പ്രേക്ഷകരെ ആക്മഷാകുലരാക്കുകയാണ്. കൂടാതെ തമിഴ് ചിത്രം കാപ്പാനിൽ പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മ എന്ന കഥാപാത്രമായുമെത്തുന്നുണ്ട്.

   രാഷ്ട്രീയ കാപട്യം തുറന്നുകാട്ടിയ ഭൂമിയിലെ രാജാക്കന്മാരി(1987)ലെ രാജകുടുംബാംഗമായ യുവ രാഷ്ട്രീയക്കാരൻ മഹേന്ദ്ര വർമ, അദ്വൈത(1991)ത്തിലെ കലുഷിതമായ കഴിഞ്ഞകാല രാഷ്ട്രീയ ജീവിതത്തെ കാഷായത്തിൽ പൊതിഞ്ഞ സ്വാമി അമൃതാനന്ദ എന്ന സഖാവ് ശിവൻ, എം.ജി. രാമചന്ദ്രൻ എന്ന എം.ജി.ആറിന്റെ കഥയിലൂടെ തമിഴ് സിനിമയിലെ മോഹൻലാലിൻറെ 'രാഷ്ട്രീയ' അരങ്ങേറ്റം കുറിച്ച ഇരുവറി(1997)ലെ ആനന്ദൻ, കേരള കോൺഗ്രസ് രാഷ്ട്രീയം പറഞ്ഞ ചതുരംഗ(2002)ത്തിലെ യൗവനവും ജീവിതവും മറ്റുള്ളവരുടെ കളങ്ങളിൽ ഇരയാകുന്ന ആറ്റിപ്രാക്കൽ ജിമ്മി എന്നിവയാണ് മോഹൻലാൽ വെള്ളിത്തിരയിൽ അവതരിപ്പിച്ച മറ്റു രാഷ്ട്രീയ കഥാപാത്രങ്ങൾ.

   First published:
   )}