നിവിൻ പോളി നായകനായി, ലിജു കൃഷ്ണ സംവിധാനം ചെയ്ത 'പടവെട്ട്' (Padavettu) എന്ന സിനിമയുടെ റിലീസ് തടയാനാവില്ല എന്ന് ഹൈക്കോടതി. സംവിധായകനെതിരെയുള്ള പീഡന പരാതി ഉയർത്തിയ യുവതിയാണ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു ഹർജി സമർപ്പിച്ചത്. ഹർജി ഹൈക്കോടതി തള്ളി. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ സിനിമയുമായി ബന്ധപ്പെട്ടല്ല എന്ന് കോടതി നിരീക്ഷിച്ചു.
യുവതിയുടെ പരാതിയെത്തുടർന്ന് കാക്കനാട് ഇൻഫോപാർക് പൊലീസ് കണ്ണൂരിൽ നിന്നും ലിജു കൃഷ്ണയെ കസ്റ്റഡിയിൽ എടുത്തിരുന്നു. സണ്ണി വെയ്ൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് 'പടവെട്ട്'. സിനിമയുടെ പ്രധാന ലൊക്കേഷൻ കണ്ണൂരാണ്.
അതിഥി ബാലൻ, സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: #MeToo, Movie release, Padavettu movie