• HOME
  • »
  • NEWS
  • »
  • film
  • »
  • രജിഷ വിജയൻ ധനുഷിന്റെ നായികയായി തമിഴിലേക്കോ?

രജിഷ വിജയൻ ധനുഷിന്റെ നായികയായി തമിഴിലേക്കോ?

Is Rajisha Vijayan lady lead in Dhanush movie? | തമിഴകം കൊത്തിക്കൊണ്ടു പോകുന്ന മലയാളി നായികമാരുടെ പട്ടികയിൽ രജിഷ വിജയനും ഇടം നേടുമോ?

  • Share this:
    തമിഴകം കൊത്തിക്കൊണ്ടു പോകുന്ന മലയാളി നായികമാരുടെ പട്ടികയിൽ രജിഷ വിജയനും ഇടം നേടുമോ? ധനുഷ് നായകനാവുന്ന ചിത്രത്തിലൂടെ രജിഷ തമിഴ് സിനിമയിലേക്കെന്ന് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ പുറത്തു വരുന്നു.

    മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണ്ണൻ എന്ന് പേരുള്ള ചിത്രത്തിലാണ് രജിഷ നായികയാവുന്നെന് റിപ്പോർട്ട്. കലൈപുളി എസ്. തനുവിന്റെ വി. ക്രിയേഷൻസാവും ചിത്രം നിർമ്മിക്കുക.

    ജൂണിലൂടെ അഭിനയ രംഗത്തേക്ക് മികച്ച തിരിച്ചു വരവ് നടത്തിയ രജിഷ ഓണചിത്രമായി പുറത്തിറങ്ങിയ ഫൈനൽസിലും അഭിനന്ദനാർഹമായ പ്രകടനം കാഴ്ച വച്ചിരുന്നു. വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന 'സ്റ്റാൻഡ് അപ്പ്' ആണ് രജിഷയുടെ മറ്റൊരു മലയാള ചിത്രം. ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു രജിഷ.

    First published: