സണ്ണി മറ്റൊരു തൊഴിൽ മേഖല സ്വീകരിക്കുമോ? സൂചനകൾ നോക്കിയാൽ സാധ്യതയുണ്ട്, ഇല്ലേ?

Is Sunny Leone Seriously Considering a Career Change? | സണ്ണി മറ്റൊരു തൊഴിൽ മേഖല തിരഞ്ഞെടുത്തോ എന്നാണ് പോസ്റ്റ് കാണുന്ന ആരാധകരുടെയും ചോദ്യം

news18india
Updated: May 27, 2019, 11:54 AM IST
സണ്ണി മറ്റൊരു തൊഴിൽ മേഖല സ്വീകരിക്കുമോ? സൂചനകൾ നോക്കിയാൽ സാധ്യതയുണ്ട്, ഇല്ലേ?
സണ്ണി ലിയോണി
  • Share this:
ആകെ മൊത്തം ഇടിച്ചു നിരത്താനുള്ള പോക്കാണിതെന്നാണ് തോന്നുന്നത്. സണ്ണി മറ്റൊരു തൊഴിൽ മേഖല തിരഞ്ഞെടുത്തോ എന്നാണ് പോസ്റ്റ് കാണുന്ന ആരാധകരുടെയും ചോദ്യം. തിരഞ്ഞെടുപ്പ് സമയത്തും സണ്ണിയുടെ പേരിൽ ചർച്ച നടന്നിരുന്നു താനും. സണ്ണി ഡിയോൾ എന്നതിന് പകരം സണ്ണി ലിയോണി എന്നൊരു ചാനൽ അവതാരകന് സംഭവിച്ച പിശക് ആരാധക ലോകം ഏറ്റു പിടിച്ചു ചർച്ച ചെയ്തിരുന്നു. ഒരു മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ വർണ്ണശബളമായ വസ്ത്രം ധരിച്ച് 'കരിയർ ചേഞ്ച്' എന്ന് തമാശ രൂപേണ ചോദിക്കുന്ന സണ്ണിയെ ആണ് കാണുന്നത്. ഒന്നും രണ്ടുമല്ല, ഏഴു ലക്ഷത്തിലധികം ലൈക്കുകൾ ആണ് ഈ ചിത്രം വാരിക്കൂട്ടിയത്.
 
View this post on Instagram
 

Career change!? LOL 😂 #SunnyLeone


A post shared by Sunny Leone (@sunnyleone) on


സണ്ണി ഡിയോൾ ബി.ജെ.പി. സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടത് മുതൽ തുടങ്ങിയ ചർച്ചാ വിഷയമാണ്. കൂടാതെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനിടെ ചാനൽ അവതാരകൻ അർണബ് ഗോസ്വാമിക്കും സണ്ണിയുടെ പേര് ചെറുതായൊന്നു പിഴച്ചു. സണ്ണി ഡിയോൾ എന്നതിന് പകരം സണ്ണി ലിയോണി എന്നാണ് അർണബ് പറഞ്ഞത്. പഞ്ചാബിലെ ഗുർദാസ്പൂരിൽ ഭൂരിപക്ഷത്തോടെ വിജയിച്ച് ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സണ്ണി.

സോഷ്യൽ മീഡിയയിൽ ചർച്ച ചൂട് പിടിച്ചതോടു കൂടി 'ഭൂരിപക്ഷം എത്ര' എന്ന കുസൃതി ചോദ്യവുമായി സണ്ണി ലിയോണിയും എത്തി. കമന്റ് സെക്ഷനിൽ ആരാധകർ അടങ്ങിയിരുന്നില്ല. തങ്ങളുടെ ഹൃദയത്തിൽ കോടികളുടെ ഭൂരിപക്ഷമാണ് സണ്ണിക്ക് എന്നും പറഞ്ഞു കൊണ്ട് അവർ പോസ്റ്റിനു കമന്റുകളുമായി നിരന്നു.

First published: May 27, 2019, 11:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading