സാരിക്ക് ബ്ലൗസ് നിർബന്ധമോ? പ്രിയങ്ക ചോപ്രക്ക് മേൽ സൈബർ ട്രോൾ ആക്രമണം
സാരിക്ക് ബ്ലൗസ് നിർബന്ധമോ? പ്രിയങ്ക ചോപ്രക്ക് മേൽ സൈബർ ട്രോൾ ആക്രമണം
Is Trolling Priyanka Chopra for Blouse-Less Saree a Symbol of Colonial Hangover? | പ്രിയങ്ക ചോപ്ര ബ്ലൗസ് ഇല്ലാതെ സാരി ധരിച്ച മാഗസിൻ ചിത്രമാണ് ചർച്ചയായത്
പ്രിയങ്ക ചോപ്ര ഒരു മാഗസിൻ കവറിൽ പ്രത്യക്ഷപ്പെട്ടതാണ് ഇന്റർനെറ്റിലെ ചൂടേറിയ ചർച്ചയായി മാറുന്നത്. അമേരിക്കയിലെ ഒരു മാഗസിൻ കവറിലാണ് പ്രിയങ്ക കവർ ഗേൾ ആയി വരുന്നത്. കാരണം ഇത്രയേ ഉള്ളൂ. ഗോൾഡൻ സാരി ചുറ്റി പ്രിയങ്ക നിൽക്കുന്നത് ബ്ലൗസ് ധരിക്കാതെയാണ്. ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രം കൂടി പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയ അടങ്ങി ഇരുന്നില്ല. 'ഇറ്റ് ഈസ് ഗെറ്റിങ് ഹോട്ട്' എന്നാണ് മാഗസിൻ ക്യാപ്ഷൻ നൽകിയത്. ധരിക്കുമ്പോൾ എന്ത് തോന്നുന്നുവോ അതാണ് ധരിച്ചിരിക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ അടിക്കുറിപ്പ്.
ഇവിടെയാണ് തുടക്കം. കമാറ്റുകൾ നിറഞ്ഞു കവിയുകയായിരുന്നു. സംസ്കാരത്തിന്റെ പേരിൽ ആയിരുന്നു ആക്രമണം അഴിച്ചു വിട്ടതും. ഇതിൽ നിങ്ങൾ കാണാൻ നല്ലതാണ്, പക്ഷെ ധരിച്ചിരിക്കുന്ന രീതി നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്നൊരു കമെന്റ്റ്. പിന്നെ പ്രിയങ്കയെ സംസ്കാരത്തിന്റെ പേരും പറഞ്ഞു ശക്തമായി ആക്രമിക്കുന്ന കമന്റുകൾ പാഞ്ഞു. ബ്ലൗസ് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗം എന്നാണ് ഏവരുടെയും വാദം. ജൂലൈ മാസത്തേക്കുള്ള മാഗസിൻ ചിത്രത്തെ ചുറ്റിപ്പറ്റിയാണ് വിവാദം ഉണ്ടായത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.