• HOME
  • »
  • NEWS
  • »
  • film
  • »
  • ഹൂവിന്റെ അണിയറയിൽ നിന്നും ഇസബെല്ല വരുന്നു

ഹൂവിന്റെ അണിയറയിൽ നിന്നും ഇസബെല്ല വരുന്നു

  • Share this:
    സയൻസ് ഫിക്ഷനും സൈക്കളോജിക്കൽ ത്രില്ലറും ഇഴ കലർത്തി മലയാള സിനിമയിൽ ഒരു വേറിട്ട ദൃശ്യാനുഭവമായി മാറിയ ചിത്രം ഹൂവിന്റെ അണിയറയിൽ നിന്നും മറ്റൊരു ചിത്രം കൂടി. അതേ താര നിര തന്നെ അണിനിരക്കുന്ന ചിത്രം ഇസബെല്ലയിൽ ഒട്ടേറെ പുതുമകളുണ്ടാവുമെന്നു അണിയറക്കാർ ഉറപ്പു നൽകുന്നു. ഹൂവിന്റെ സംവിധായകൻ അജയ് ദേവലോകയാണ് ഇസബെല്ലയും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തു വിട്ടു.



    "മാസ്സ് കൾട്ട് ക്ലാസ് മൂവിയാണ് ഇസബെല്ല. ഹൂവുമായി താരതമ്യം ചെയ്യുമ്പോൾ കുറേക്കൂടി നേർരേഖയിലെ കഥപറയൽ (ലീനിയർ സ്റ്റോറി ടെല്ലിങ്) രീതിയാവും. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് ഇതിന്റെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുക. കാൽ ഭാഗത്തോളം ചിത്രീകരിച്ചു കഴിഞ്ഞു. ബാക്കി മാർച്ചിൽ ആരംഭിക്കും. ഹൂവിൽ മഞ്ഞു കാലത്തിനാണ് പ്രാധാന്യം നൽകിയിരുന്നെങ്കിൽ, വരണ്ട കാലാവസ്ഥയാണ് ഇസബെല്ലക്ക് അനുയോജ്യം." അജയ് ദേവലോക ന്യൂസ് 18 കേരളത്തോട് പറയുന്നു.

    ഷൈൻ ടോം ചാക്കോ, ശ്രുതി മേനോൻ, ശ്രീകാന്ത് മേനോൻ, രാജീവ് പിള്ള തുടങ്ങിയവർ ചിത്രത്തിൽ പ്രധാന താരങ്ങളാണ്.എന്നാൽ പ്രേക്ഷകർക്ക് സർപ്രൈസ് ആയി ഒരു പ്രിയ താരം ഇസബെല്ലയിൽ എത്തുമെന്നും സംവിധായകൻ ഉറപ്പുപറയുന്നു. കോറിഡോർ സിക്സ് ഫിലിമ്സിനോപ്പം ജബ്ബാർ കല്ലറക്കലും ചേർന്നാണ് നിർമ്മാണം.

    First published: