ഉദ്വേഗഭരിതമായ നിമിഷങ്ങൾ കോർത്തിണക്കി ഇഷ്ഖ് രണ്ടാമത്തെ ടീസർ
ഉദ്വേഗഭരിതമായ നിമിഷങ്ങൾ കോർത്തിണക്കി ഇഷ്ഖ് രണ്ടാമത്തെ ടീസർ
Ishq second teaser out | ഷെയ്ൻ നിഗം, ആൻ ശീതൾ തുടങ്ങിയവരാണ് നായികാ നായകന്മാരെ അവതരിപ്പിക്കുന്നത്
ഇഷ്ഖ് രണ്ടാമത്തെ ടീസറിൽ നിന്നും
Last Updated :
Share this:
വസുധയുടെയും സച്ചിദാനന്ദന്റെയും ജീവിതത്തെ, കേവലം ഒരു രാത്രി കൊണ്ട് മുൾമുനയിൽ നിർത്തിയ മുഹൂർത്തങ്ങൾ കോർത്തിണക്കി ഇഷ്ഖ് രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ഷെയ്ൻ നിഗം, ആൻ ശീതൾ തുടങ്ങിയവരാണ് നായികാ നായകന്മാരെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഉദ്വേഗഭരിതമായ ഷോട്ടുകൾ ചേർത്തു പിടിച്ചാണ് ഈ ടീസർ പ്രേക്ഷക മുന്നിലേക്ക് എത്തുന്നത്. സിനിമയിലെ എല്ലാ പ്രധാന കഥാപാത്രങ്ങളെയും ഉൾക്കൊള്ളിച്ചുള്ള മേക്കിങ് എന്നത് കൊണ്ടും ടീസർ ശ്രദ്ധേയമാണ്.
മുകേഷ് ആര് മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഷെയ്ന് നിഗമിന്റെ ഈ ചിത്രം E4 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചത്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് ഇഷ്ഖ് സംവിധായകൻ. ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, മാല പാർവതി, ലിയോണ ലിഷോയ് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 'നോട്ട് എ ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം കൂടിയാണ് ഇഷ്ഖ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.