ഇന്റർഫേസ് /വാർത്ത /Film / കുവറോണിനിത് പത്താമത് ഓസ്കാർ മുത്തം

കുവറോണിനിത് പത്താമത് ഓസ്കാർ മുത്തം

അൽഫോൺസോ കുവറോൺ

അൽഫോൺസോ കുവറോൺ

കുവറോണിന്റെ ആത്മകഥാംശം ചേർന്ന ചിത്രമാണ് റോമ

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    ഗ്രാവിറ്റിയുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അൽഫോൺസോ കുവറോണിനെ ഇങ്ങു കേരളത്തിൽ വരെ ആരും തിരിച്ചറിയും. മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരം നേടിയ കുവറോൺ ഓസ്കറിൽ പുതു മുഖമല്ല. ഒന്നും രണ്ടും അല്ല, പത്തു തവണയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഓസ്കാർ അവാർഡിൽ മുത്തമിടുന്നത്. 2013ൽ ഗ്രാവിറ്റി 10ൽ ഏഴു നോമിനേഷനുകളും അവാർഡാക്കി മാറ്റിയെങ്കിൽ, ഇക്കൊല്ലം 10 നോമിനേഷനുകളിൽ മൂന്നു വിഭാഗങ്ങളിൽ റോമ ഓസ്കാർ അവാർഡ് തൂത്തുവാരി. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഛായാഗ്രഹണം, മികച്ച സംവിധായകൻ എന്നീ വിഭാഗങ്ങൾക്കാണ് റോമയ്ക്കു പുരസ്ക്കാരം.

    Also read: Oscars 2019 LIVE- ഗ്രീൻ ബുക്ക് മികച്ച സിനിമ; റാമി മാലിക് നടൻ, ഒലീവിയ കോൾമാൻ നടി

    കുവറോണിന്റെ ആത്മകഥാംശം ചേർന്ന ചിത്രമാണ് റോമ. മെക്സിക്കോ സിറ്റിയുടെ അയൽപ്രദേശമായ കൊളോണിയ റോമയിലെ സംവിധായകന്റെ 1970-71 കാലത്തെ വളർച്ചാ ഘട്ടമാണ് ചിത്രത്തിന്റെ പ്രതിപാദ്യം. അന്റോണിയോ, സോഫിയ എന്നിവരുടെ നാല് മക്കളെ പരിപാലിക്കാനെത്തുന്ന രണ്ട് സഹായികളിൽ ഒരാളാണ് ക്ലിയോ. ഒരു ദിവസം അന്റോണിയോ തന്റെ മിസ്ട്രെസ്സുമായി ഒളിച്ചോടുന്നു. ക്ലിയോ ഗർഭിണിയാണെന്നും കൂടി മനസ്സിലാക്കുന്നതോടെ കുഴഞ്ഞുമറിയുന്ന കാര്യങ്ങളിലേക്കാണ് റോമ വഴി തുറക്കുന്നത്.

    തിരക്കഥാകൃത്തും, നിർമ്മാതാവും, ഛായാഗ്രാഹകനും, എഡിറ്ററും കൂടിയാണ് കുവറോൺ. 75-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യ പ്രദർശനം നടന്ന റോമ, അന്ന് ഗോൾഡൻ ലയൺ പുരസ്കാരം നേടിയിരുന്നു. ചിത്രം നെറ്ഫ്ലിക്സിൽ വന്നതോട് കൂടി ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും റോമ വൻ പ്രശംസ നേടിയെടുത്തിരുന്നു.

    First published:

    Tags: Alfonso Cuarón, Alfonso Cuarón Roma, Oscars 2019, Oscars 2019 award list, Oscars 2019 LIVE Updates