ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമാണ് ഷാരൂഖ്-ശിൽപ്പ ഷെട്ടി ചിത്രം ബാസിഗർ വെള്ളിത്തിരയിലെത്തിയത്. ശിൽപ്പയുടെ അഭിനയ ജീവിതത്തിനും കാൽ നൂറ്റാണ്ട് തികയുന്നു. സീമ ചോപ്രയെന്ന കഥാപാത്രത്തിലൂടെയായിരുന്നു ശിൽപ്പയുടെ അരങ്ങേറ്റം. കാലം പലതു പിറകോട്ടു പോയി, ശിൽപ്പ ആ ദിവസം ഓർത്തെടുത്തു നന്ദി പറയുകയാണ്.
"ഇതേ ദിവസം ഞാൻ ബാസിഗറിലൂടെ എന്റെ സിനിമാ പ്രവേശം നടത്തി. കാലം എത്ര വേഗം കടന്നു പോയി. ഇപ്പോൾ ബാസിഗറിന്റെയും എന്റെയും 25 വർഷങ്ങൾ ആഘോഷിക്കപ്പെടുന്നു. ബാസിഗർ ടീമിലെ ഷാരുഖ്, കജോൾ, അബ്ബാസ് മുസ്താൻ, രത്തൻജി എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും നന്ദി. എന്നെ ഏറ്റവുമധികം സ്നേഹിക്കുന്ന, എന്നോട് ക്ഷമിക്കുന്ന പ്രേക്ഷകർക്കും ഒരുപാട് നന്ദി," ശില്പ പറയുന്നു.
അതുവരെ സൂപ്പർ സ്റ്റാർ പദവിയിലേക്കെത്തിയിട്ടില്ലാത്ത ഷാരൂഖിന്റെ അഭിനയ ജീവിതത്തിലെ നിർണ്ണായക ചിത്രമാണിത്. പലരും നിരസിച്ച ആന്റി-ഹീറോ വേഷമാണ് സധൈര്യം ഷാരൂഖ് ഏറ്റെടുത്തത്. കജോൾ ആയിരുന്നു നായിക. തനിക്കു വേണ്ടത് നടത്തിയെടുക്കാൻ ഒന്നിനു വേണ്ടിയും കാത്തു നിൽക്കാത്ത യുവാവിന്റെ കഥയാണ് ബാസിഗർ പറയുന്നത്. ഗാറ്റ രഹെ മേരെ ദിൽ എന്ന ചിത്രത്തിൽ അഭിനയ അരങ്ങേറ്റം കുറിക്കാനിരുന്ന ശിൽപ്പക്കും വിധി മറ്റൊന്നായിരുന്നു. ആ ചിത്രം പുറത്തിറങ്ങിയില്ലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Baazigar, Shah Rukh Khan, Shilpa shetty, ബാസിഗർ, ശില്പ ഷെട്ടി, ഷാരൂഖ് ഖാൻ