• HOME
 • »
 • NEWS
 • »
 • film
 • »
 • Kanakarajyam | ഇന്ദ്രൻസും മുരളി ഗോപിയും; 'കനകരാജ്യം' ചിത്രീകരണം പൂർത്തിയായി

Kanakarajyam | ഇന്ദ്രൻസും മുരളി ഗോപിയും; 'കനകരാജ്യം' ചിത്രീകരണം പൂർത്തിയായി

സമൂഹത്തിന്റെ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം വിരൽ ചൂണ്ടുന്നത്

കനകരാജ്യം

കനകരാജ്യം

 • Last Updated :
 • Share this:
  അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച്, സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം (Kanakarajyam) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം ഭാഗങ്ങളിലായി പൂർത്തിയായി. ഇന്ദ്രൻസ് (Indrans), മുരളി ഗോപി (Murali Gopy) എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്നു. ആലപ്പുഴയിൽ കുറച്ചു നാൾ മുമ്പു നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതാണീ ചിത്രം.

  സമൂഹത്തിന്റെ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം വിരൽ ചൂണ്ടുന്നത്. ഇന്ദ്രൻസും മുരളി ഗോപിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, ശ്രീജിത്ത് രവി, ലിയോണാ, ആതിരാ പട്ടേൽ, ഉണ്ണി രാജ്, ജയിംസ് ഏല്യാ, അച്ചുതാനന്ദൻ, ഹരീഷ് പെങ്ങൻ, രാജേഷ് ശർമ്മ, രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ, ശ്രീവിദ്യാ മുല്ലശ്ശേരി, ജോളി, സൈനാ കൃഷ്ണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  ഹരി നാരായണൻ, മനു മഞ്ജിത്ത്, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. അഭിലാഷ് ആനന്ദ് ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

  കലാസംവിധാനം - പ്രദീപ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യും - ഡിസൈൻ - സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവ്, പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ- അജി മസ്ക്കറ്റ്. അജിത് വിനായകാ ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

  Also read: നിവിൻ പോളിയുടെ 'തുറമുഖം' ജൂൺ മാസത്തിൽ; റിലീസ് തിയതി പുറത്തുവിട്ടു

  നിവിന്‍ പോളി (Nivin Pauly), ജോജു ജോർജ് (Joju George), ഇന്ദ്രജിത് സുകുമാരൻ (Indrajith Sukumaran), നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച 'തുറമുഖം' (Thuramukham) ജൂൺ മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

  ഗോപന്‍ ചിദംബരമാണു തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍- ബി. അജിത്കുമാര്‍, കലാസംവിധാനം - ഗോകുല്‍ ദാസ്, സംഗീതം- കെ & ഷഹബാസ് അമൻ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് കോ പ്രൊഡ്യൂസർമാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  കൊച്ചി മട്ടാഞ്ചേരി തുറമുഖ പ്രദേശങ്ങളിൽ 1940 കളിൽ നിലനിന്നിരുന്ന ‘ചാപ്പ’ സമ്പ്രദായത്തിനും മറ്റ് നിയമവിരുദ്ധമായ തൊഴിൽ സമ്പ്രദായങ്ങൾക്കുമെതിരായ പ്രതിഷേധങ്ങളെ ചുറ്റിപ്പറ്റിയാണ് തുറമുഖത്തിന്റെ കഥ. 40 കളിൽ കൊച്ചി തുറമുഖങ്ങളിൽ നിലവിലുണ്ടായിരുന്ന ചാപ്പ സമ്പ്രദായ പ്രകാരം, ഉടമകളും തൊഴിലാളികളും ഒരു നാണയം അന്തരീക്ഷത്തിലേക്ക് വലിച്ചെറിയും. ജോലി ചെയ്യാനുള്ള അവകാശത്തിനായി അത് തട്ടിയെടുക്കാൻ പരസ്പരം പോരാടേണ്ടി വന്നവരുണ്ട്.
  Published by:user_57
  First published: