• HOME
  • »
  • NEWS
  • »
  • film
  • »
  • Mammootty in Christopher | മമ്മൂട്ടിയുടെ മാത്രം ഷെഡ്യൂൾ 65 ദിവസം; 79 ദിവസങ്ങൾക്ക് ശേഷം 'ക്രിസ്റ്റഫർ' പാക്ക്അപ്പ്

Mammootty in Christopher | മമ്മൂട്ടിയുടെ മാത്രം ഷെഡ്യൂൾ 65 ദിവസം; 79 ദിവസങ്ങൾക്ക് ശേഷം 'ക്രിസ്റ്റഫർ' പാക്ക്അപ്പ്

എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളുൾപ്പടെ 56ൽ കൂടുതൽ ലൊക്കേഷനുകളാണ് ചിത്രത്തിനുണ്ടായത്

ക്രിസ്റ്റഫർ

ക്രിസ്റ്റഫർ

  • Share this:
സിനിമാ ചിത്രീകരണം ചുരുങ്ങിയ ദിവസങ്ങളിലേക്ക് ഒതുങ്ങുന്ന കാഴ്ച്ചയിൽ നിന്നും വ്യത്യസ്തമായി മമ്മൂട്ടിയുടെ (Mammootty) ഏറ്റവും പുതിയ ചിത്രം 'ക്രിസ്റ്റഫർ' (Christopher). 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിക്ക് മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ ചിത്രീകരണം പൂർത്തിയായി. 65 ദിവസത്തോളമായിരുന്നു സിനിമയിൽ മമ്മൂട്ടിയുടെ ഷെഡ്യൂൾ നീണ്ടുനിന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങുന്നതിൽ മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആർ.ഡി. ഇലുമിനേഷൻസാണ്.

കേരളത്തിലെ 56 ലൊക്കേഷനുകളിൽ ചിത്രീകരിച്ച ചിത്രത്തിലെ തന്റെ ഭാഗങ്ങൾ ഒരാഴ്ച മുമ്പ് മമ്മൂട്ടി പൂർത്തിയാക്കിയിരുന്നു. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം ആദ്യ ലോക്ക്ഡൗൺ സമയത്ത് മോഹൻലാലിനെ നായകനാക്കി ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളിൽ നടക്കുന്ന കഥയുള്ള ക്രിസ്റ്റഫറിന്റെ ചിത്രീകരണം നേരിടാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ആറാട്ടുമായി മുന്നോട്ട് പോകാൻ മോഹൻലാൽ തീരുമാനിച്ചു.

'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ്' എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം അറുപതോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളുൾപ്പടെ 56ൽ കൂടുതൽ ലൊക്കേഷനുകളാണ് ചിത്രത്തിനുണ്ടായത്.
അതേസമയം, നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്കാണ് മമ്മൂട്ടിയുടെ അടുത്ത തിയേറ്റർ റിലീസ്. ചിത്രം ഒക്ടോബർ രണ്ടാം വാരത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂട്ടിയും ഷറഫുദ്ധീനും ഗ്രേസ് ആന്റണിയും ആദ്യമായി ഒരു മുഴുനീള ചിത്രത്തിൽ ഒന്നിക്കുന്നു. മമ്മൂട്ടി തന്നെയാണ് നിർമ്മാണം.

'ഓപ്പറേഷൻ ജാവ' ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ.: പി. ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ.

Summary: It is a wrap for Mammootty movie Christopher after a 79-day schedule
Published by:user_57
First published: