• HOME
 • »
 • NEWS
 • »
 • film
 • »
 • Pathaam Valavu | സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം 'പത്താംവളവിന്റെ' ചിത്രീകരണം ആലപ്പുഴയിൽ പൂർത്തിയായി

Pathaam Valavu | സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം 'പത്താംവളവിന്റെ' ചിത്രീകരണം ആലപ്പുഴയിൽ പൂർത്തിയായി

It's a wrap for Pathaam Valavu movie | ജോസഫിനു ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് ത്രില്ലർ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണൽ ചിത്രമാണ്

പത്താം വളവ്

പത്താം വളവ്

 • Last Updated :
 • Share this:
  സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ഇന്ദ്രജിത്ത് സുകുമാരൻ (Indrajith Sukumaran) എന്നിവരെ നായകന്മാരാക്കി ചിത്രീകരിച്ച 'പത്താം വളവിന്റെ' (Pathaam Valavu) ഷൂട്ടിംഗ് ആലപ്പുഴയിൽ പൂർത്തിയായി.

  ജോസഫിനു ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് ത്രില്ലർ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണൽ ചിത്രമാണ്. വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്, അതിഥി രവിയും സ്വാസികയുമാണ് നായികമാർ.

  യു.ജി.എം. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെയും നവീൻ ചന്ദ്രയുടെയും പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എം.എം.എസ്.

  ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്.
  ജോസഫിനു ശേഷം രഞ്ജിൻ രാജ് ഒരിക്കൽ കൂടി പത്മകുമാർ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.

  ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിൽ അജ്മൽ അമീർ, അനീഷ് ജി, മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി തുടങ്ങിയവർ അഭിനയിക്കുന്നു. നടി മുക്തയുടെ മകൾ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നു.

  എഡിറ്റർ - ഷമീർ മുഹമ്മദ്‌, പ്രൊജക്റ്റ്‌ ഡിസൈൻ നോബിൾ ജേക്കബ് - , കോസ്റ്റ്യൂം ഡിസൈനർ - ഐഷ ഷഫീർ, ആർട്ട്‌ രാജീവ്‌ കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആർ.ഒ.- ആതിര ദിൽജിത്ത്, വാഴൂർ ജോസ്.
  Also read: Jai Bhim | 2021ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സിനിമ; പട്ടികയിൽ മലയാളം ചിത്രവും

  ഗൂഗിളില്‍ (Google) ഈ വര്‍ഷം ഏറ്റവമധികം തിരയപ്പെട്ട ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് ജയ് ഭീം (Jai Bhim). ആദ്യ പത്തില്‍ എണ്ണത്തില്‍ കൂടുതല്‍ ബോളീവുഡ് ചിത്രങ്ങളാണ്.

  ആമസോണ്‍ പ്രൈമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ 'ജയ് ഭീം' (Jai Bhim) ആണ് ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട ചിത്രം. സൂര്യയെ നായകനാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയ് ഭീം. ലിസ്റ്റില്‍ ആറാമതായി തമിഴില്‍ നിന്ന് ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം 'മാസ്റ്ററും' ഇടംപിടിച്ചിട്ടുണ്ട്.

  സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഷേര്‍ഷാ, സല്‍മാന്‍ ഖാന്റെ രാധെ, അക്ഷയ് കുമാറിന്റെ ബെല്‍ബോട്ടം, സൂര്യവന്‍ശി, അജയ് ദേവ്ഗണിന്റെ ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ എന്നിവയാണ് ബോളിവുഡില്‍ നിന്ന് ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രങ്ങള്‍. ഇന്ത്യന്‍ പ്രേക്ഷകര്‍ തിരഞ്ഞ കൂട്ടത്തില്‍ രണ്ട് ഹോളിവുഡ് ചിത്രങ്ങളും ഉണ്ട്. എറ്റേണല്‍സ്, ഗോഡ്‌സില്ല vs കോംഗ് എന്നിവയാണ് അവ.
  Published by:user_57
  First published: