നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രമേഷ് പിഷാരടി നായകനായ ചിത്രം 'നോ വേ ഔട്ട്‌' ചിത്രീകരണം പൂർത്തിയായി

  രമേഷ് പിഷാരടി നായകനായ ചിത്രം 'നോ വേ ഔട്ട്‌' ചിത്രീകരണം പൂർത്തിയായി

  It is a wrap for Ramesh Pisharody movie No Way Out | സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും എറണാകുളത്താണ് ചിത്രീകരിച്ചത്

  നോവേ ഔട്ട്

  നോവേ ഔട്ട്

  • Share this:
   രമേഷ് പിഷാരടി നായകനായെത്തുന്ന ചിത്രം 'നോ വേ ഔട്ട്‌' ഷൂട്ടിംഗ് പൂർത്തിയായി. നവാഗതനായ നിധിൻ ദേവീദാസാണ് സംവിധായകൻ. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമ്മാണ കമ്പനിയായ റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം.എസ്. ആണ് ചിത്രം നിർമ്മിക്കുന്നത്.

   സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും എറണാകുളത്താണ് ചിത്രീകരിച്ചത്. ധർമജൻ, ബേസിൽ ജോസഫ്, രവീണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

   ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്. എഡിറ്റർ കെ.ആർ. മിഥുൻ. സംഗീതം കെ.ആർ. രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ. സംഘട്ടനം മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ. പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്.   Also read: പ്രിയപ്പെട്ട ഇച്ചാക്കാ, ജന്മദിനാശംസകൾ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

   "പ്രിയപ്പെട്ട, ഇച്ചാക്കാ, ജന്മദിനാശംസകൾ. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇത് എന്റെയും കൂടി ജ്യേഷ്‌ഠസഹോദരന്റെ പിറന്നാളാണ്. സഹോദര നിർവിശേഷമായ വാത്സല്യം കൊണ്ട്, ജ്യേഷ്‌ഠ തുല്യമായ കരുതൽ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും എല്ലാ ഉയർച്ച താഴ്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മുക്ക. അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും എന്റെ കുടുംബവും ഒപ്പം ആഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭയ്‌ക്കൊപ്പം ജീവിക്കാനാവുന്നുവെന്നത് തന്നെ സുകൃതം. അഭിനയത്തിൽ തന്റേതായ ശൈലി കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കക്കൊപ്പം, എന്റെയും പേര് വായിക്കപ്പെടുന്ന എന്നത് ഏറെ സന്തോഷം നൽകുന്നു.

   നാല് പതിറ്റാണ്ടിനിടെ ഞങ്ങൾ ഒന്നിച്ചത് 53 സിനിമകളിൽ. ഒന്നിച്ചു നിർമ്മിച്ചത് അഞ്ചു സിനിമകൾ. ഇതൊക്കെ വിസ്മയമെന്നേ കരുതാനാവൂ. ലോകത്തൊരു ഭാഷയിലും ഇത്തരമൊരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെയ്തവയെക്കാൾ മനോഹരം എന്നാണ് ഞാൻ കരുതുന്നത്. ഇച്ചാക്കയിൽ നിന്നും ഇനിയും മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്ക് തന്നെയും കൂടുതൽ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടെ എന്നാശംസിക്കുന്നു. ബഹുമതികളുടെ ആകാശത്തിൽ ഇനിയുമേറെ ഇടം കിട്ടട്ടെ എന്നും ഇനിയും ഞങ്ങൾക്കൊന്നിക്കാവുന്ന മികച്ച സിനിമകൾ ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു. ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി എന്റെ ഈ ജ്യേഷ്‌ഠസഹോദരനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിച്ചു കൊണ്ട് സ്നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാൾ ഉമ്മ."

   Summary: It is a wrap for Ramesh Pisharody movie No Way Out. The movie is touted to be a survival thriller completely shot in Ernakulam district
   Published by:user_57
   First published:
   )}