നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 'റൂട്ട്മാപ്പ്' ഷൂട്ടിംഗ് പൂർത്തിയാക്കി

    കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 'റൂട്ട്മാപ്പ്' ഷൂട്ടിംഗ് പൂർത്തിയാക്കി

    It's a wrap for Routemap movie | മാർച്ച് അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം

    • Share this:
      കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലമാക്കി സൂരജ് സുകുമാർ നായർ സംവിധാനം ചെയ്ത 'റൂട്ട്മാപ്പ്' പൂർത്തിയായി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്.

      ആനന്ദ് മന്മഥൻ, ഷാജു ശ്രീധർ, നോബി, സിൻസീർ, ശ്രുതി റോഷൻ, നാരായണൻ കുട്ടി, ജോസ്, സജീർ സുബൈർ, ലിൻഡ, അപർണ, ഭദ്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച റൂട്ട്മാപ്പ് ഒരു ഫ്ലാറ്റിനുള്ളിൽ കോവിഡ് കാലത്ത് നടക്കുന്ന കഥയാണ് വിഷയമാക്കിയത്.

      ആഷിഖ് ബാബു ഛായാഗ്രഹണവും , കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കർമയും , അശ്വിൻ വർമയും ചേർന്നാണ്. തിരക്കഥയൊരുക്കിയത് അരുൺ കായംകുളമാണ്.



      പദ്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയ ശേഷം തീയറ്ററുകൾ തുറക്കുന്നതനുസരിച്ച് മാർച്ച് അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം.

      "പോസ്റ്റ് പ്രൊഡക്ഷൻ ആരംഭിക്കുകയാണ്. കോവിഡ് വാക്സിനൊക്കെ വന്ന ശേഷം തീയറ്ററുകളിലൂടെ തന്നെ നിങ്ങളെ കാണാം എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. ഫസ്റ്റ് ലുക്ക് അടക്കം വൈകാതെ പുറത്ത് വരും. എല്ലാ അപ്‌ഡേറ്റുകളും പുറകെ വരുന്നുണ്ട്. ഇപ്പോൾ നൽകുന്ന പിന്തുണ എന്നും കൂടെയുണ്ടാകണം എന്ന പ്രാത്ഥന മാത്രമേയുള്ളു," എന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.
      Published by:user_57
      First published:
      )}