നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ദിലീപിന്റെ 'മൈ സാന്റ'ക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  ദിലീപിന്റെ 'മൈ സാന്റ'ക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  It's clear U certificate for Dileep movie My Santa | ചിത്രം ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തും

  മൈ സാന്റയിൽ ദിലീപ്

  മൈ സാന്റയിൽ ദിലീപ്

  • Share this:
   ദിലീപ് ചിത്രം 'മൈ സാന്റ'ക്ക് സെൻസർ ബോർഡിൻറെ ക്ലീൻ U സർട്ടിഫിക്കറ്റ്. ദിലീപിനെ പ്രധാന കഥാപാത്രമാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തും. രസകരമായ സാന്റക്ളോസിന്റെ കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ഒപ്പം ഒരു സസ്‌പെൻസും പ്രതീക്ഷിക്കാം.

   ദിലീപിനോടൊപ്പം സണ്ണി വെയ്ന്‍, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

   വാള്‍ പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സാന്ദ്ര മറിയ ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ജെമിന്‍ സിറിയക് എഴുതുന്നു. ഫെെസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.

   ചിത്രം ഡിസംബർ 25ന് തിയേറ്ററിലെത്തും.
   Published by:meera
   First published:
   )}