നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മിഖായേൽ ഷൂട്ടിംഗ് പൂർത്തിയായി

  മിഖായേൽ ഷൂട്ടിംഗ് പൂർത്തിയായി

  • Share this:
   നിവിൻ പോളിയുടെ മിഖായേൽ ഷൂട്ടിംഗ് പൂർത്തിയായി. 2019ലെ താരത്തിന്റെ ആദ്യ റിലീസാവും ഈ ചിത്രം. ആദ്യമായി ഒരു ഡോക്റ്ററുടെ വേഷം നിവിൻ കൈകാര്യം ചെയ്യുകയാണിവിടെ. മുൻപൊരു ചിത്രത്തിൽ വൈദ്യന്റെ വേഷം അവതരിപ്പിച്ചിരുന്നെങ്കിലും, അതിനേക്കാളും പ്രാമുഖ്യമുള്ളതാവും ഈ ചിത്രത്തിലെ വേഷം. സമൂഹ മധ്യ അൽകൗണ്ടിലൂടെ നിവിനാണ് വാർത്ത പ്രേക്ഷകരുമായി പങ്കു വച്ചത്.
   ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്ത അദെനിയുടെ രണ്ടാമത്തെ ചിത്രമാണിത്. ഒരു വടക്കൻ സെൽഫിക്ക് ശേഷം നിവിൻ, മഞ്ജിമ മോഹൻ എന്നിവർ നായികാ നായകന്മാരായി എത്തുന്നു. ഉണ്ണി മുകുന്ദൻ, സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോൺ, കെ പി എ സി ലളിത, ശാന്തി കൃഷ്ണ എന്നിവരും അണിനിരക്കുന്നു. കോഴിക്കോട് ആയിരുന്നു പ്രധാന ലൊക്കേഷൻ. ക്രൈം ത്രില്ലർ, ഫാമിലി എന്റെർറ്റൈനെർ വിഭാഗങ്ങളിൽ പെടുത്താവുന്നതാണ് ചിത്രം. ആന്റോ ജോസഫാണ് നിർമ്മിക്കുന്ന ചിത്രത്തിന് കൊച്ചിയിൽ ആയിരുന്നു തുടക്കം.

   കായംകുളം കൊച്ചുണ്ണി, മിഖായേൽ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിനെ കാണാനാവുന്നത് വടക്കു നോക്കി യന്ത്രത്തിന്റെ ആധുനിക പതിപ്പായ ലവ്, ആക്ഷൻ, ഡ്രാമയിലാണ്. നയൻതാരയാണീ ചിത്രത്തിലെ നായിക.

   First published:
   )}