HOME » NEWS » Film » MOVIES ITS A WRAP FOR SHINE TOM CHACKO MOVIE

ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ച ഷൈൻ ടോം ചാക്കോ ചിത്രം പൂർത്തിയായി

It's a wrap for Shine Tom Chacko movie | ജൂൺ 22ന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണിത്

News18 Malayalam | news18-malayalam
Updated: July 16, 2020, 7:57 AM IST
ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ച ഷൈൻ ടോം ചാക്കോ ചിത്രം പൂർത്തിയായി
ഷൈൻ ടോം ചാക്കോ
  • Share this:
ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ച ഷൈൻ ടോം ചാക്കോ നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ജൂൺ 22ന് ആരംഭിച്ച ചിത്രമാണ് ജൂലൈ 15 ആയപ്പോഴേക്കും പാക്ക് അപ്പ് ആയത്. ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന പേരിടാത്ത ചിത്രമാണ് പൂർത്തീകരിച്ചത്. രചനയും സംവിധാനവും ഖാലിദ് റഹ്മാൻ.



ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആന്റണി എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും.

ക്യാമറ ജിംഷി ഖാലിദ്. എക്സൻ ഗാരി പെരേരയും നേഹ എസ്.നായരുമാണ് സംഗീത സംവിധാനം.
Published by: meera
First published: July 16, 2020, 7:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories