HOME » NEWS » Film » MOVIES ITS A WRAP FOR SURESH GOPI MOVIE KAVAL

ശേഷം സ്‌ക്രീനിൽ; സുരേഷ് ഗോപി ചിത്രം 'കാവൽ' ചിത്രീകരണം പൂർത്തിയായി

It's a wrap for Suresh Gopi movie Kaval | സുരേഷ് ‌ഗോപിയുടെ ഔദ്യോഗിക പേജ് വഴിയാണ് ചിത്രീകരണം പൂർത്തിയായ വിവരം പുറത്തുവിട്ടത്

News18 Malayalam | news18-malayalam
Updated: November 7, 2020, 9:22 AM IST
ശേഷം സ്‌ക്രീനിൽ; സുരേഷ് ഗോപി ചിത്രം 'കാവൽ' ചിത്രീകരണം പൂർത്തിയായി
സുരേഷ് ഗോപി
  • Share this:
2020 ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിച്ച് ലോക്ക്ഡൗൺ തുടങ്ങിയ വേളയിൽ ചിത്രീകരണം നിർത്തിവയ്ക്കുകയും ചെയ്ത സുരേഷ് ഗോപി ചിത്രം 'കാവൽ' പൂർത്തിയായി. കട്ടപ്പനയിലായിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്. ശേഷം കോവിഡ് പ്രതിസന്ധിക്കിടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു. സുരേഷ് ‌ഗോപിയുടെ ഔദ്യോഗിക പേജ് വഴിയാണ് ചിത്രീകരണം പൂർത്തിയായ വിവരം പുറത്തുവിട്ടത്. രൺജി പണിക്കരുടെ മകനും നടനുമായ നിതിൻ രൺജി പണിക്കരാണ് സംവിധാനം.

ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിൻ പറഞ്ഞു. ലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സയാ ഡേവിഡ് ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐ.എം. വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി. ദേവ്, മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.




'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെ നീണ്ട ഇടവേളയ്‌ക്കു ശേഷം സുരേഷ് ഗോപി അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.

അഭിനയ ജീവിതത്തിൽ 250 ചിത്രങ്ങൾ പൂർത്തിയാക്കുന്ന സുരേഷ് ഗോപിയുടെ 250-ാം ചിത്രം 'ഒറ്റക്കൊമ്പൻ' പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രമാണ്. പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ 'കടുവ' എന്ന ചിത്രവുമായി ഏറെ നിയമയുദ്ധങ്ങൾക്കു ശേഷം പുതിയ ടൈറ്റിലുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. ഇരു ചിത്രങ്ങളുടെയും സമാനതകളുടെ പേരിൽ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാർത്തകളിൽ ഇടം പിടിച്ചത്. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്‌തു.

നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി. കോടതി ഇരുഭാഗങ്ങളുടെയും വാദം കേൾക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്.

എന്നാൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഈ സിനിമ ഉപേക്ഷിക്കാതെ മറ്റൊരു പേര് നൽകിക്കൊണ്ട് സസ്പെൻസ് നിറച്ചുള്ള പുനഃപ്രഖ്യാപനത്തോടെ മുന്നോട്ടു പോവുകയാണുണ്ടായത്.
Published by: user_57
First published: November 7, 2020, 9:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories