ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ടീസറുമായി ദിലീപ് ചിത്രം ജാക്ക് ഡാനിയൽ. പുതിയ ചിത്രത്തിൽ ആക്ഷൻ ഹീറോ ആയാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. അതിഥി വേഷത്തിൽ എത്തുന്ന തെന്നിന്ത്യൻ താരം അർജുൻ സർജയുമായി ദിലീപ് ഏറ്റു മുട്ടുന്ന രംഗങ്ങളും ടീസറിൽ കാണാം.
ദിലീപിനെ നായകനാക്കി എസ്.എൽ. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയൽ അർജുൻ സർജയുടെ ആദ്യ മലയാള ചിത്രമാണ്. മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മറ്റൊരു ചിത്രമാണ്. നായിക അഞ്ചു കുര്യൻ. മാർച്ച് മാസം ആയിരുന്നു ചിത്രത്തിന്റെ സ്വിച് ഓൺ ചടങ്ങ്. ശുഭരാത്രി ആണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സ്പീഡ് ട്രാക്ക് എന്ന ദിലീപ് ചിത്രം ജയസൂര്യയുടേതായിരുന്നു.
പറക്കും പപ്പൻ, ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ, റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ്, ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം എന്നിവയിൽ ദിലീപ് ഭാഗമാണ്. നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങളുടെ ചർച്ച നടക്കുകയാണ്. പ്രിയദർശൻ ചിത്രത്തിലും ദിലീപ് വേഷമിടുന്നുണ്ടെന്ന് വാർത്തയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arjun Sarja, Dileep, Dileep movie release 2019, Dileep new movie, Jack and Daniel, Jack and Daniel movie