• HOME
  • »
  • NEWS
  • »
  • film
  • »
  • ദിലീപ് വിഷയത്തിൽ അമ്മയ്ക്കുള്ളിലെ ഭിന്നത മറനീങ്ങുന്നു

ദിലീപ് വിഷയത്തിൽ അമ്മയ്ക്കുള്ളിലെ ഭിന്നത മറനീങ്ങുന്നു

മോഹൻലാൽ

മോഹൻലാൽ

  • Last Updated :
  • Share this:
    കൊച്ചി: ദിലീപ് വിഷയത്തിൽ താരസംഘടന അമ്മയ്ക്കുള്ളിലെ ഭിന്നത മറനീങ്ങുന്നു. ഔദ്യോഗിക വക്താവ് എന്ന നിലയില്‍ സംഘടന ട്രഷറർ ജഗദീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പ് സെക്രട്ടറി സിദ്ദിഖ് തള്ളുകയായിരുന്നു. നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ അനുമതിയോടെയാണ് വാർത്താക്കുറിച്ച് ഇറക്കിയതെന്നും ജഗദീഷ് തിരിച്ചടിച്ചു.

    രാജിവച്ചവരെ തിരിച്ചെടുക്കില്ല; മോഹന്‍ലാലിനെതിരെ പ്രവര്‍ത്തിച്ചവർ നടപടി നേരിടേണ്ടിവരും

    അമ്മയ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനും എതിരെ നടിമാര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച പരമര്‍ശങ്ങള്‍ക്ക് മറുപടി എന്ന ആമുഖത്തോടെയാണ് കൂടിയാണ് ജഗദീഷിന്റെ വാര്‍ത്തക്കുറുപ്പ്. ദിലീപ് നിരപരാധിയാണോ അപരാധിയാണോ എന്ന നിലപാട് അമ്മ ഇതുവരെ എടുത്തിട്ടില്ലെന്ന് ഇതിൽ ജഗദീഷ് പറയുന്നു. വിഷയത്തിൽ ധാര്‍മ്മികതയില്‍ ഊന്നിയ നിലപാട് സ്വീകരിക്കുമെന്നും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനറല്‍ ബോഡി വിളിച്ചുചേർക്കുമെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജഗദീഷിന്റെ നിലപാടുകളെ പൂര്‍ണ്ണമായും തള്ളി അമ്മ സെക്രട്ടറി സിദ്ദീഖ് രംഗത്തെത്തുകയായിരുന്നു. ഇതോടെ നിലപാടുകളില്‍ ഉറച്ച് നിൽക്കുന്നെന്നും പ്രസിഡന്റ് മോഹന്‍ ലാലിന്റെ അനുമതിയോടെയാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്നും സിദ്ദിഖിന് മറുപടിയുമായി ജഗദീഷ് വീണ്ടും രംഗത്തെത്തി.

    കോടതി വിധിക്കും വരെ നിരപരാധി; ദിലീപിനെ തള്ളാതെ വീണ്ടും അമ്മ

    മോഹന്‍ലാലിനെതിരെ രംഗത്തെത്തിയ നടിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടുകാരും ഡബ്ല്യൂസിസിയെ അനുനയിപ്പിക്കണമെന്ന അഭിപ്രായമുള്ളവരും തമ്മിലാണ് ഇപ്പോഴത്തെ ഭിന്നത. ദിലീപിന് അനുകൂലമായി സിദ്ദിഖും ഇടവേളബാബുവും അടക്കമുള്ളവരും നടിമാര്‍ക്ക് അനുകൂലമായി ജഗദീഷും നിലയുറപ്പിച്ചതിന്റെ തെളിവ് കൂടിയാണ് വ്യത്യസ്ത പ്രതികരണങ്ങള്‍.
    First published: