നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജഗതി ശ്രീകുമാർ സിനിമയിൽ മടങ്ങിയെത്തുന്നു, തുടക്കം 'കബീറിന്റെ ദിവസങ്ങളി'ലൂടെ

  ജഗതി ശ്രീകുമാർ സിനിമയിൽ മടങ്ങിയെത്തുന്നു, തുടക്കം 'കബീറിന്റെ ദിവസങ്ങളി'ലൂടെ

  ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാൻ എത്തുന്നത്

  ജഗതി ശ്രീകുമാർ

  ജഗതി ശ്രീകുമാർ

  • Share this:
   പരസ്യചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന ജഗതി ശ്രീകുമാർ മലയാള സിനിമയിലും തിരികെയെത്തുന്നു. കബീറിന്റെ ദിവസങ്ങൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാകും ജഗതി വേഷമിടുക. ജെ. ശരത്ചന്ദ്രൻ സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മുരളി ചന്ദ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായിക സയ ഡേവിഡ് എന്നിവർ നായികാ നായകന്മാരാണ്. പത്മരാജ് രതീഷ്, സുധീർ കരമന, ബിജു കുട്ടൻ, താരാ കല്യാൺ എന്നിവർ മറ്റു വേഷങ്ങളിലെത്തും. ജഗതിയുടെ ആരോഗ്യ പരിമിതികൾ കൂടി കണക്കിലെടുത്താവും കഥാപാത്രനിർണ്ണയം.

   മകന്‍ രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പരസ്യകമ്പനി നിർമിക്കുന്ന പരസ്യ ചിത്രത്തിലൂടെയാണ് ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തൃശൂർ ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്റെ പരസ്യചിത്രമാണിത്. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ് എന്ന കമ്പനിയാണ് പരസ്യചിത്രം നിർമ്മിക്കുന്നത്.

   Also read: വിനയന്റെ ആകാശ ഗംഗ രണ്ടാം ഭാഗം ഏപ്രിലിൽ, നായികയാവാൻ അവസരം

   ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാൻ എത്തുന്നത്. സിനിമാലോകവുമായി വീണ്ടും ഇടപഴകുന്നതും സുഹൃത്തുക്കളോടൊപ്പം പ്രവർത്തിക്കുന്നതും ജഗതിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാക്കുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇതനുസരിച്ച് സുഹൃത്തുക്കളായ താരങ്ങളും സിനിമയിലെ സഹപ്രവർത്തകരും സമയം കിട്ടുമ്പോഴൊക്കെ ജഗതിയെ കാണാൻ എത്തുന്നുണ്ടായിരുന്നു. സിനിമാഗാനങ്ങൾ പാടിക്കേൾപ്പിക്കാൻ പിന്നണി ഗായകരും പ്രിയനടനെ പലവട്ടം സന്ദർശിച്ചു. ജഗതിയുടെ ശാരീരിക, മാനസിക ആരോഗ്യത്തിൽ ഇത് കാര്യമായ പുരോഗതി ഉണ്ടാക്കി. ഇടയ്ക്ക് ചില ഷൂട്ടിംഗ് സൈറ്റുകളും ജഗതി സന്ദർശിച്ചു. ഏറ്റവും ഇഷ്ടമുള്ള അന്തരീക്ഷത്തിൽ വീണ്ടും ഇടപഴകുന്നത് ജഗതിയെ സാധാരണ ജീവിതത്തിലേക്ക് കൂടുതൽ മടക്കിക്കൊണ്ടുവരുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

   2012 മാര്‍ച്ച് മാസം മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. തലക്കേറ്റ പരിക്കാണ് ജഗതിയുടെ അഭിനയം ജീവിതം തന്നെ മാറ്റിമറിച്ചത്. അന്നുതൊട്ടിന്നോളം പകരംവയ്ക്കാനില്ലാത്ത മലയാളത്തിന്റെ മഹാനടന്‍റെ മടങ്ങിവരവിനായുള്ള പ്രാർ‌ത്ഥനയിലായിരുന്നു ആരാധകരും സിനിമാ ലോകവും.

   First published: