ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക് എന്ന വാർത്ത ആരാധകരെ തെല്ലൊന്നുമല്ല സന്തോഷത്തിലാക്കിയത്. എന്നാൽ ഇപ്പോൾ മറ്റൊരു ചിത്രത്തിൽ കൂടി ജഗതി വേഷമിടുന്നു. നവാഗതനായ സൂരജ് സുകുമാർ സംവിധാനം നിർവഹിക്കുന്ന ബി നിലവറയും ഷാർജ പള്ളിയും എന്ന ചിത്രത്തിലാണ് ജഗതി ശ്രീകുമാർ ഒരു വ്യത്യസ്ത വേഷത്തിൽ എത്തുക. ഷാർജാപള്ളി അമീൻ തങ്ങൾ എന്ന വേഷമാണ് ജഗതിക്ക്. സൈജു കുറുപ് ആണ് നായകൻ.
"എന്നെങ്കിലും സിനിമ ചെയ്യാൻ അവസരം ലഭിച്ചാൽ ഭാഗമാക്കണം എന്ന് കരുതിയിരുന്ന ഒരുപാട് അതുല്യ പ്രതിഭകൾ ഇന്ന് നമ്മളോടൊപ്പം ഇല്ല. ഓർമ്മകൾ അവശേഷിപ്പിച്ച് അവർ നമ്മളെ വിട്ട് പോയി.പക്ഷേ ഭൂമിയിൽ നമ്മളോടൊപ്പം ഉണ്ടെങ്കിലും ജഗതി ചേട്ടനെ പോലെ മലയാളം കണ്ട ഏറ്റവും മികച്ച പെർഫോമറിനെ നമ്മുടെ കൂടെ നിർത്താൻ പറ്റുന്നില്ലല്ലോ എന്നൊരു വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ജഗതി ചേട്ടൻ അഭിനയ രംഗത്തേയ്ക്ക് തിരിച്ച് വരുന്നെന്ന വാർത്തകൾ നൽകിയ ഊർജം പഴയ സ്വപ്നത്തിലേക്ക് കൂട്ടികൊണ്ട് പോയി.ഒടുവിൽ ഇന്ന് അത് സംഭവിച്ചിരിക്കുന്നു.ഞാൻ ആദ്യമായി സംവിധാനം ചെയുന്ന 'ബി നിലവറയും ഷാർജാ പള്ളിയും ' എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ,നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു രൂപത്തിൽ ജഗതി ചേട്ടൻ വരുന്നു." സൂരജ് പറയുന്നു.
ജെ. ശരത്ചന്ദ്രൻ സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന കബീറിന്റെ ദിവസങ്ങൾ ആണ് മറ്റൊരു ചിത്രം. ജഗതിയുടെ ആരോഗ്യ പരിമിതികൾ കൂടി കണക്കിലെടുത്താവും കഥാപാത്രനിർണ്ണയം. കൂടാതെ, മകന്‍ രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പരസ്യകമ്പനി നിർമിക്കുന്ന പരസ്യ ചിത്രത്തിലൂടെ ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.