• HOME
  • »
  • NEWS
  • »
  • film
  • »
  • വനിതാ മതിലിനെതിരെ ജഗതി ശ്രീകുമാറിന്റെ മകൾ: 'ജാഥക്ക് ആളെ കൂട്ടണമെങ്കിൽ ബിരിയാണിപ്പൊതി മതി'

വനിതാ മതിലിനെതിരെ ജഗതി ശ്രീകുമാറിന്റെ മകൾ: 'ജാഥക്ക് ആളെ കൂട്ടണമെങ്കിൽ ബിരിയാണിപ്പൊതി മതി'

  • Share this:
    വനിതാ മതിലിനും, ശബരിമല സ്ത്രീ പ്രവേശനത്തെയും വിമർശിച്ച്‌ ചലച്ചിത്ര നടൻ ജഗതി ശ്രീകുമാറിന്റെ മകളും പി.സി. ജോർജ് എം.എൽ.എ യുടെ മരുമകളുമായ പാർവതി ഷോൺ രംഗത്ത്. സ്ത്രീ പ്രവേശനത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് പാർവതി ഫേസ്ബുക് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സ്ത്രീകൾ പല തവണ ചൂഷണം ചെയ്യപ്പെട്ടിട്ടും ശബ്ദമുയർത്താത്തവർ ഇപ്പോൾ ശബരിമല സ്ത്രീ പ്രവേശനത്തിന് വേണ്ടി വാദിക്കുന്നത് എന്തിനെന്നാണ് പാർവതിയുടെ ചോദ്യം. പാർവതി പറയുന്നതിങ്ങനെ.

    "നമുക്ക് ചുറ്റുമുള്ളവർ എല്ലാം സംസാരിക്കുന്നത് വനിതാ മതിലിനെക്കുറിച്ചാണ്. ഘോര ഘോരമായി സംസാരിച്ചിരിക്കുന്നു. ഒരു ജാഥക്ക് ആളെ കൂട്ടണമെങ്കിൽ ബിരിയാണിപ്പൊതി വിതരണം ചെയ്‌താൽ മതി. ആൾക്കാരെ ധാരാളം കിട്ടും. അങ്ങനെയേ ഞാൻ ഈ വനിതാ മതിൽ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. സ്ത്രീകൾക്ക് ഇതിലും വലിയ കാര്യങ്ങൾക്കു മേൽ അവകാശം നേടിയെടുക്കാനുണ്ട്. സ്ത്രീകളും, കുട്ടികളും, പ്രായം ചെന്നവരും പീഡിപ്പിക്കപ്പെടുന്നുണ്ട്. സൗമ്യ വധക്കേസിലെ ഗോവിന്ദ ചാമിയെ വെറുതെ വിട്ടു. ഇതിലൊന്നും ഒരു സ്ത്രീ സംഘടനയും ഇത്ര ശക്തമായി പൊരുതുന്നത് ഞാൻ കണ്ടിട്ടില്ല.



    എല്ലാ രാഷ്ട്രീയക്കാരും അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. മാർക്സിസ്റ് പാർട്ടിയാണെങ്കിലും, ബി.ജെ.പി ആണെങ്കിലും, കോൺഗ്രസ് പാർട്ടി ആണെങ്കിലും ആർ.എസ്.എസ്. ആണെങ്കിലും, എല്ലാ പാർട്ടികളും ഇപ്പോൾ എന്താണ് ചെയ്യുന്നത്? അയ്യപ്പനെ വിട്ടു കൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ അയ്യപ്പന് വേണ്ടി സംസാരിക്കുന്നത് ആരെങ്കിലും ഉണ്ടോ? എത്രയോ വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ആചാരവും അനുഷ്ടാനവും അങ്ങനെ തന്നെ നടന്നു പൊയ്‌ക്കോട്ടെയെന്നു നമ്മൾ സ്ത്രീകൾ വിചാരിച്ചാൽ എന്താ കുഴപ്പം? അവിടെയും അവകാശം നേടിയെടുത്താലേ പറ്റുള്ളൂ."

    നട്ടെല്ലില്ലാത്ത ആണുങ്ങൾ വീട്ടിലില്ലാത്തതിന്റെ കുഴപ്പങ്ങളും, സർക്കാർ ആശുപത്രിയുടെ നിലത്ത് വെറും പായിൽ കിടന്നു ഒരു സ്ത്രീ പ്രസവിക്കേണ്ടി വരുമ്പോൾ സംസാരിക്കാൻ പോലും മുന്നോട്ടു വരാത്ത ഫെമിനിച്ചികളോടും ഉള്ള തന്റെ അമർഷം കൂടി പാർവതി രേഖപ്പെടുത്തുന്നു. കഷ്ടപ്പെട്ട് വ്രതം നോറ്റു പോകുന്ന ഭക്തരുടെ വികാരവും കൂടി കണക്കിലെടുക്കണമെന്നും പാർവതി പറയുന്നു.

    First published: