നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 39 വർഷത്തെ ദാമ്പത്യം; അമ്മയറിയാതെ പകർത്തിയ സ്നേഹ ചിത്രവുമായി ജഗതിയുടെ മകൾ പാർവതി

    39 വർഷത്തെ ദാമ്പത്യം; അമ്മയറിയാതെ പകർത്തിയ സ്നേഹ ചിത്രവുമായി ജഗതിയുടെ മകൾ പാർവതി

    Jagathy Sreekumar's daughter shares a lovely pic of her parents on their wedding anniversary | 1980ലായിരുന്നു ജഗതിയുടെയും ശോഭയുടെയും വിവാഹം

    • Share this:
      വിധി നൽകിയ വെല്ലുവിളികൾ ഉൾപ്പെടെ മറികടന്ന് അച്ഛനും അമ്മയും താണ്ടിയത് നീണ്ട 39 വർഷങ്ങൾ. വിവാഹ വാർഷിക ദിനത്തിൽ ജഗതി ശ്രീകുമാറിന് ചുടുചുംബനം നൽകുന്ന ഭാര്യയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കു വയ്ക്കുന്നത് മകൾ പാർവതി ഷോൺ. അമ്മയറിയാതെയാണ് താനിത് ഒപ്പിച്ചതെന്ന് ചെറു കുസൃതിയോടെ പാർവതി ഫേസ്ബുക്കിൽ പോസ്ടിനോപ്പം കുറിക്കുന്നു. 1980ലായിരുന്നു ജഗതിയുടെയും ശോഭയുടെയും വിവാഹം. ഇവരുടെ മക്കളാണ് പാർവതിയും രാജ്കുമാറും.

      2012 ൽ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ റോഡ് അപകടത്തിൽപ്പെട്ടു ഗുരുതര പരിക്കേറ്റ ശ്രീകുമാർ ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഒട്ടേറെ എല്ലുകൾക്ക് പൊട്ടലും തലക്കേറ്റ പരിക്കുമാണ് ജഗതി എന്ന് വിളിക്കുന്ന ജഗതി ശ്രീകുമാറിന്റെ ജീവിതം മാറ്റി മറിച്ചത്. ശേഷം ഈ വർഷം മകൻ രാജ്കുമാറിന്റെ നിർമ്മാണ കമ്പനി ചെയ്ത പരസ്യത്തിൽ ജഗതി അഭിനയിച്ചിരുന്നു.



      ജെ. ശരത്ചന്ദ്രൻ സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന കബീറിന്റെ ദിവസങ്ങൾ, സൂരജ് സുകുമാർ സംവിധാനം ചെയ്യുന്ന ബി നിലവറയും ഷാർജ പള്ളിയും തുടങ്ങിയ ചിത്രങ്ങളിൽ ജഗതി വേഷമിടുമെന്ന് വാർത്ത വന്നിരുന്നു.

      First published:
      )}