HOME /NEWS /Film / Oscar nomination | ഓസ്കർ നോമിനേഷൻ പട്ടികയിൽ നിന്നും 'ജയ് ഭീം', 'മരയ്ക്കാർ' ചിത്രങ്ങൾ പുറത്ത്‌

Oscar nomination | ഓസ്കർ നോമിനേഷൻ പട്ടികയിൽ നിന്നും 'ജയ് ഭീം', 'മരയ്ക്കാർ' ചിത്രങ്ങൾ പുറത്ത്‌

ജയ് ഭീം, മരയ്ക്കാർ

ജയ് ഭീം, മരയ്ക്കാർ

രണ്ടു സിനിമകളും ഈ വർഷത്തെ അക്കാദമി അവാർഡിന് യോഗ്യമായ 276 സിനിമകളുടെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയിരുന്നു

  • Share this:

    മികച്ച ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ സംവിധായകൻ ജ്ഞാനവേലിന്റെ (Gnanavel) നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം 'ജയ് ഭീം' (Jai Bhim), മോഹൻലാൽ (Mohanlal) നായകനായ പ്രിയദർശന്റെ (Priyadarshan) മലയാള ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham) എന്നിവയ്ക്ക് 94-ാമത് ഓസ്കർ പുരസ്‌കാരത്തിനുള്ള (94th Academy Awards) നോമിനേഷൻ പട്ടികയിൽ ഇടം നേടാനായില്ല. രണ്ടു സിനിമകളും ഈ വർഷത്തെ അക്കാദമി അവാർഡിന് യോഗ്യമായ 276 സിനിമകളുടെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയിരുന്നു.

    മികച്ച ചിത്രത്തിന്റെ വിഭാഗത്തിൽ പത്ത് നോമിനികളെ പ്രഖ്യാപിച്ചു. ഇത് അവസാനമായി പ്രഖ്യാപിച്ച വിഭാഗമായിരുന്നു. ബെൽഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്പ്, ഡ്രൈവ് മൈ കാർ, ഡ്യൂൺ, കിംഗ് റിച്ചാർഡ്, ലൈക്കോറൈസ് പിസ്സ, നൈറ്റ്മേർ ആലി, ദ പവർ ഓഫ് ദി ഡോഗ്, വെസ്റ്റ് സൈഡ് സ്റ്റോറി എന്നിവയാണ് ഈ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രങ്ങൾ. ഓസ്‌കാർ ചടങ്ങ് മാർച്ച് 27 ഞായറാഴ്ച ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടക്കും. ചടങ്ങ് അമേരിക്കൻ നെറ്റ്‌വർക്ക് എബിസിയിലും ലോകമെമ്പാടുമുള്ള 200 ലധികം പ്രദേശങ്ങളിലും സംപ്രേക്ഷണം ചെയ്യും.

    ചൊവ്വാഴ്ച ഓസ്‌കർ നോമിനേഷൻ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി, 'ജയ് ഭീം' ഓസ്‌കർ മത്സരത്തിലേക്ക് എത്തിയതിനെക്കുറിച്ചുള്ള ഹോളിവുഡ് നിരൂപകരുടെ ചർച്ച ആരാധകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു.

    ജയ് ഭീം സിനിമയിൽ സൂര്യ, ലിജോ മോൾ, പ്രകാശ് രാജ്, രജിഷ വിജയൻ എന്നിവർ അഭിനയിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചിത്രം ചെയ്യുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, പല കേസുകളിലും ജാതി ശ്രേണി അടിസ്ഥാനമാക്കി കസ്റ്റഡി പീഡനം എങ്ങനെയാണെന്ന് ജയ് ഭീം പര്യവേക്ഷണം ചെയ്യുന്നു.

    സുനിൽ ഷെട്ടി, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, അശോക് സെൽവൻ, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങി വൻ താരനിരയാണ് മോഹൻലാലിന്റെ ചരിത്രാധീഷ്‌ഠിത സിനിമയായ മരയ്ക്കാറിൽ അഭിനയിച്ചത്. മലയാള സിനിമയിൽ ആദ്യമായി 100 കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രമാണ് ഇത്.

    Summary: Two much anticipated entries from India shortlisted for the 94th Academy Awards nominations fail to make a cut. Mohanlal starrer 'Marakkar: Arabikadalinte Simham' in Malayalam and Suriya movie 'Jai Bhim' in Tamil did not make it to the list of final 10. The chosen 10 are foreign language entries. The 94th Academy Awards shall be announced on March 27, 2022 at the Dolby Theatre in Hollywood 

    First published:

    Tags: Jai Bhim, Marakkar, Marakkar - Arabikadalinte Simham