• HOME
  • »
  • NEWS
  • »
  • film
  • »
  • ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്കറിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്കറിലേക്ക്

അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്.

Lijo Jose pellisery

Lijo Jose pellisery

  • News18
  • Last Updated :
  • Share this:
    കൊച്ചി: മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്കറിലേക്ക്. ഫിലിം ഫെഡറേഷൻ
    ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്.

    Malayalam film 'Jallikattu' India's official entry at Oscars in International Feature Film category: Film Federation of India



    ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദു സമദ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ
    പ്രധാന താരങ്ങൾ.

    ഇന്ത്യയിൽ നിന്ന് ആകെ 27 ചിത്രങ്ങളുടെ പട്ടിക ആയിരുന്നു ഓസ്കർ നാമനിർദേശത്തിനായി സമർപ്പിച്ചത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രവും പട്ടികയിൽ ഉണ്ടായിരുന്നു. കൂടാതെ, ഗുലാബോ സിതാബോ, ചിപ്പ. ചലാംഗ്, ഡിസൈപ്പിൾ, ശിക്കാര, ബിറ്റർ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങളും ഉണ്ടായിരുന്നു.

    You may also like:കാമുകൻ കാർ തടഞ്ഞു; ഭർത്താവിനെ വിട്ട് മണവാട്ടി ഇറങ്ങിപ്പോയി [NEWS]വാണിംഗ്; ചൈൽഡ് അബ്യൂസ് കണ്ടന്റ്; നഴ്സറിയിൽ പഠിക്കുമ്പോൾ പീഡനം; വിവാഹശേഷവും ട്രോമ മാറാതെ ഉപബോധമനസ് [NEWS] മതംമാറി കെട്ടിയാൽ ഇനി യുപിയിൽ ജാമ്യമില്ലാ കുറ്റം; പത്തുവർഷം തടവ്: നിർബന്ധിത മതപരിവർത്തനം കുറ്റകരം [NEWS]

    മലയാളത്തിൽ നിന്നും ആദ്യമായി ഓസ്കർ എൻട്രി ലഭിച്ച ചിത്രം ഗുരു ആയിരുന്നു. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. അതിനു ശേഷം 2011ൽ സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിനും ഓസ്കർ എൻട്രി ലഭിച്ചിരുന്നു.

    തൊണ്ണൂറ്റിമൂന്നാമത് അക്കാദമി പുരസ്കാര ചടങ്ങുകൾ 2021 ഏപ്രിൽ 25ന് ലോസ് ആഞ്ചലസിലാണ് നടക്കുക.
    Published by:Joys Joy
    First published: