അവതരണ ശൈലിയിലും ദൃശ്യ മികവിലും മലയാള സിനിമയിൽ പുത്തൻ ഭാഷ്യം രചിച്ച അങ്കമാലി ഡയറീസിനും ഈ.മ.യൗ.വിനും ശേഷം ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രമാണ് ജല്ലിക്കട്ട്.
പോത്തിറച്ചിയും കശാപ്പും ജീവിതത്തിന്റെ ഭാഗമായി തന്നെ മാറിയ ഒരു ഗ്രാമം. എന്നാൽ ഒരു പോത്ത് ആ ഗ്രാമത്തെ ഒന്നടങ്കം നെട്ടോട്ടം ഓടിച്ചാൽ എങ്ങനെ ഉണ്ടാവും? ഏതു നേരം വേണമെങ്കിലും സർവ്വത്ര നാശം വിതച്ച ഗ്രാമത്തിൻറെ ജീവനും ജീവിതവും കശക്കി എറിയാൻ പ്രാപ്തിയുള്ള കാട്ടുപോത്ത് ആർക്കും പിടി കൊടുക്കാതെ ചീറി പായുകയാണ്. രാവെന്നോ പകലെന്നോ ഭേദമില്ലാതെ ഈ പോത്ത് ഭീതി വിതയ്ക്കുന്നു. ഇറച്ചി വെട്ടുകാരൻ വർക്കിയുടെ (ചെമ്പൻ) നേതൃത്വത്തിൽ പോത്തിനെ പിടികൂടാൻ കച്ചകെട്ടി ഇറങ്ങുന്ന നാടിൻറെ കഥ പറഞ്ഞുകൊണ്ട് ജല്ലിക്കട്ട് ആരംഭിക്കുന്നു. ഇവർക്കൊപ്പം കുട്ടച്ചൻ (സാബുമോൻ) കൂടി ചേരുന്നു.
ഇരുട്ടും, സാഹസികം എന്ന് തോന്നിക്കുന്ന ഷോട്ടുകളും, പശ്ചാത്തല സംഗീതത്തിന്റെ വ്യത്യസ്തതയും ചേർന്ന് ജല്ലിക്കട്ട് രണ്ടാം പകുതിയിലേക്ക്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.