നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ക്യാമറയുമായി സാഹസികമായി കിണറ്റിലേക്ക്; അതിശയകരമായി ജല്ലിക്കട്ട് മേക്കിംഗ് ടീസർ

  ക്യാമറയുമായി സാഹസികമായി കിണറ്റിലേക്ക്; അതിശയകരമായി ജല്ലിക്കട്ട് മേക്കിംഗ് ടീസർ

  എത്ര സാഹസികമായിട്ടാണ് ചിത്രത്തിന്റെ സീനുകൾ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് മേക്കിംഗ് ടീസർ.

  • Share this:
   നിര്‍മാണത്തിലെ വ്യത്യസ്തകൾ കൊണ്ട് എന്നും ആരാധകരെ അതിശയിപ്പിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ജല്ലിക്കട്ടും ഇത്തരത്തിൽ തന്നെയുള്ളതാണെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനോടകം പുറത്തിറങ്ങിയ പോസ്റ്ററും ടീസറും ഇക്കാര്യം ഉറപ്പിക്കുന്നുമുണ്ട്. ഇപ്പോഴിതാ ജല്ലിക്കട്ട് മേക്കിംഗ് ഡോക്യുമെന്ററി ടീസറും പുറത്തു വന്നിരിക്കുന്നു.

   also read:ലാൽജോസിന്‍റെ 25-ാമത് ചിത്രം '41'; ടീസർ പുറത്ത്

   എത്ര സാഹസികമായിട്ടാണ് ചിത്രത്തിന്റെ സീനുകൾ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് മേക്കിംഗ് ടീസർ. സാഹസികമായ ഷോട്ടുകള്‍ എടുക്കാന്‍ ഗിരീഷ് ഗംഗാധരന്‍ ക്യാമറയുമായി കിണറ്റിലിറങ്ങുന്ന രംഗങ്ങളടക്കം കാണിക്കുന്നുണ്ട്. ഇരുട്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ദൃശ്യങ്ങളെ തീപ്പന്തത്തിന്റെ വെളിച്ചത്തിൽ ഹൈലൈറ്റ് ചെയ്യുന്നതും ടീസറിൽ കാണാം.

   നാട്ടിലിറങ്ങിയ പോത്ത് രക്ഷപ്പെടുന്നതും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
   ഈ.മാ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജല്ലിക്കട്ട്.

   ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബു മോന്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ നാലിനായിരിക്കും ചിത്രം കേരളത്തില്‍ റിലീസിനെത്തുക.
   First published:
   )}