HOME » NEWS » Film » MOVIES JAMEELA MALIK HAD TOUGH LIVING DESPITE BEING A FILM ACTRESS

ജയബാദുരിയുടെ സഹപാഠി; പക്ഷെ ജമീല മാലിക് ജീവിച്ചത് ഹിന്ദി ട്യൂഷൻ എടുത്ത്

Jameela Malik had a tough living despite being a film actress | ജയബാദുരി അടക്കം സഹപാഠികൾ ആയിട്ടും ആരോടും കൈ നീട്ടിയിട്ടില്ല മരണം വരെ: ജമീല മാലിക്കിനെ അനുസ്മരിച്ച് സംവിധായകൻ

News18 Malayalam | news18-malayalam
Updated: January 28, 2020, 1:13 PM IST
ജയബാദുരിയുടെ സഹപാഠി; പക്ഷെ ജമീല മാലിക് ജീവിച്ചത് ഹിന്ദി ട്യൂഷൻ എടുത്ത്
ജമീല മാലിക്
  • Share this:
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിത. കേരളത്തിനും മലയാളത്തിനും അഭിമാനമാണ് ജമീല മാലിക് എന്ന് പറഞ്ഞാലും ജീവിതം തള്ളിനീക്കാൻ ജമീല നടത്തിയ പടപൊരുതൽ അധികമാരും അറിഞ്ഞിരുന്നില്ല. ജമീലയുടെ ജീവിതത്തെപ്പറ്റി സംവിധായകൻ ശാന്തിവിള ദിനേശ് ഓർക്കുന്നു:

"ഏറെ വേദനയോടെയാണ് ഈ കുറിപ്പ്. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ മലയാളത്തിലെ ആദ്യ വനിതയായ ശ്രീമതി ജമീല മാലിക് അൽപ്പം മുൻപ് വിട പറഞ്ഞു. അമ്മ നിർമ്മിച്ചു നൽകിയ പാലോടുള്ള വീട്ടിൽ മാനസിക പ്രശ്നമുള്ള മകനുമായി ജീവിച്ച്, ഹിന്ദി പഠിച്ചിട്ടുള്ളതിനാൽ കുട്ടികൾക്ക് ട്യൂഷനെടുത്തു് ഉപജീവനം കഴിച്ചു പോന്ന ഹതഭാഗ്യയായിരുന്നു ജമീല മാലിക്. ജയബാദുരി അടക്കം സഹപാഠികൾ ആയിട്ടും ആരോടും കൈ നീട്ടിയിട്ടില്ല മരണം വരെ. ബീമാപള്ളി ഒരു ഉറൂസുമായി ബന്ധപ്പെട്ട് അവർ തലസ്ഥാനത്ത് ഉണ്ടായിരുന്നു," ശാന്തിവിള ദിനേശ് പറയുന്നു.

അന്ത്യയാത്രയെങ്കിലും അർഹിക്കുന്ന രീതിയിൽ ജമീല മാലിക്കിന് നൽകണമെന്നും ദിനേശ് പറയുന്നു.

1972 ൽ പുറത്തിറങ്ങിയ റാഗിങ് ആണ് ആദ്യ ചിത്രം. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവന്തപുരം പാലോട് ബന്ധുവിന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
Youtube Video
First published: January 28, 2020, 1:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories