നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • No Time To Die | കേരളത്തിലെ തിയേറ്റർ തുറക്കുന്നതിങ്ങനെയോ?

    No Time To Die | കേരളത്തിലെ തിയേറ്റർ തുറക്കുന്നതിങ്ങനെയോ?

    മാസങ്ങൾ നീണ്ട ഇടവേളയ്‌ക്കു ശേഷം കേരളത്തിൽ ഒക്ടോബർ 25ന് സിനിമാ തിയേറ്ററുകൾ തുറക്കാനുള്ള തയാറെടുപ്പിലാണ്

    നോ ടൈം ടു ഡൈ

    നോ ടൈം ടു ഡൈ

    • Share this:
      മാസങ്ങൾ നീണ്ട ഇടവേളയ്‌ക്കു ശേഷം കേരളത്തിൽ ഒക്ടോബർ 25ന് സിനിമാ തിയേറ്ററുകൾ തുറക്കാനുള്ള തയാറെടുപ്പിലാണ്. ആദ്യ ദിനങ്ങളിൽ മലയാള സിനിമാ റിലീസുകൾ പ്രതീക്ഷിക്കേണ്ടതില്ല എന്ന നിലപാടിലാണ് എക്സിബിറ്റേഴ്സ് വിഭാഗം. എന്നാൽ കേരളത്തിൽ തിയേറ്ററുകൾ തുറന്നാൽ ആദ്യമെത്തുക ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടൈം ടു ഡൈ' ആവും.

      ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ'യിൽ ഡാനിയൽ ക്രെയ്ഗ് അവസാനമായി 007 വേഷത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. സെപ്റ്റംബർ 30 ന് ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ സിനിമ റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. യൂണിവേഴ്സൽ പിക്ചേഴ്സ് പ്രഖ്യാപന പ്രകാരം ഇന്ത്യയിൽ തുറക്കുന്ന തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു തീരുമാനം.

      'നോ ടൈം ടു ഡൈ' ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, പഞ്ചാബി, ഗുജറാത്തി, ബംഗാളി, ഭോജ്പുരി ഭാഷകളിൽ ഇന്ത്യയിൽ റിലീസ് ചെയ്യും.

      2020 ഏപ്രിൽ നിശ്ചയിച്ചിരുന്ന റിലീസ് തീയതിയിൽ മൂന്ന് തവണ മാറ്റമുണ്ടായി. കോവിഡ് -19 പാൻഡെമിക് കാരണം കഴിഞ്ഞ വർഷം നവംബറിലേക്ക് റിലീസ് മാറ്റിയിരുന്നു. റിലീസ് തീയതി പിന്നീട് 2021 ഏപ്രിലിൽ ഉണ്ടാവുമെന്നായി.

      'നോ ടൈം ടു ഡൈ' സംവിധാനം ചെയ്തത് കാരി ജോജി ഫുകുനാഗയാണ്.



      തിങ്കളാഴ്ച മുതലാണ് തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചപ്പോൾ തന്നെ വളരെ പ്രധാനപ്പെട്ട ചില ആവശ്യങ്ങൾ തിയേറ്റർ ഉടമകൾ മുന്നോട്ടുവച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനമായി പറയുന്നത് ഈ ആവശ്യങ്ങളാണ്.

      വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് തിയറ്ററുടമകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നത്. ഇതിൽ അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സിനിമകളുടെ റിലീസ് നീട്ടിയത്. തിങ്കളാഴ്ച തിയേറ്ററുകൾ തുറന്നാലും ഈ മാസം 28ന് അന്യഭാഷാ ചിത്രങ്ങൾ മാത്രമേ റിലീസ് ചെയ്യൂ. മലയാള സിനിമകളുടെ റിലീസ് അടുത്തമാസം നാലിലേക്ക് മാറ്റിയിട്ടുണ്ട്.

      മന്ത്രി സജി ചെറിയാനുമായി ഇന്ന് നടക്കുന്ന ചർച്ചയിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മോഹൻലാലിന്റെ 'മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം', 'ആറാട്ട്', ദുൽഖർ സൽമാന്റെ 'കുറുപ്പ്' അടക്കമുള്ള വമ്പൻ ചിത്രങ്ങളുടെ റിലീസ് ദീർഘനാളത്തേക്ക് വൈകിപ്പിക്കാനാണ് തിയേറ്റർ ഉടമകളുടെ തീരുമാനം. നേരത്തെ സിനിമ സംഘടനകളുമായുള്ള നേരിട്ടുള്ള ചർച്ച മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നതാണ്. എന്നാൽ നടൻ നെടുമുടി വേണു അന്തരിച്ചതിനെ തുടർന്ന് ചർച്ചകൾ മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് വെള്ളിയാഴ്ച ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

      Summary: James Bond movie 'No Time to Die' to open theatres in Kerala in October
      Published by:user_57
      First published:
      )}