കഴിഞ്ഞ ദിവസമാണ് ആമിർ ഖാന്റെ (Aamir Khan)പുതിയ ചിത്രം ലാൽ സിംഗ് ഛദ്ദയുടെ (Laal Singh Chaddha)ട്രെയിലർ പുറത്തിറങ്ങിയത്. ടോം ഹാങ്ക്സ് (Tom Hanks) പ്രധാന വേഷത്തിലെത്തിയ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ(Forrest Gump)റിമേക്കാണ് ലാൽ സിംഗ് ഛദ്ദ. പതിവ് ആമിർ ഖാൻ ചിത്രങ്ങൾ പോലെ മികച്ച പ്രതികരണമാണ് പുതിയ ചിത്രത്തിന്റെ ട്രെയിലറിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഇന്ത്യൻ നടന്മാരിൽ ഒരാളാണ് ആമിർഖാൻ. ടോം ഹാങ്ക്സ് അനശ്വരമാക്കിയ ഫോറസ്റ്റ് ഗംപിനെ ഇന്ത്യൻ രീതിയിൽ ആമിർഖാൻ എങ്ങനെ അവതരിപ്പിക്കും എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെ ആമിർ ഖാനും ടോം ഹാങ്ക്സും തമ്മിൽ മുമ്പ് നടന്ന കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.
2014-2015 വർത്തിലാണ് സംഭവം. അന്ന് മുതൽ ടോം ഹാങ്ക്സ് അവതരിപ്പിച്ച ഫോറസ്റ്റ് ഗംപ് ഹിന്ദിയിൽ ഒരുക്കണമെന്ന ആഗ്രഹം ആമിർഖാനുണ്ട്. ഇതിനായുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. ഈ ആവശ്യത്തിനായി ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗിനെ കാണാൻ ആമിർ ജർമനിയിൽ എത്തി.
Also Read-ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ആമിർ ഖാന്റെ 'ലാൽ സിംഗ് ഛദ്ദ' ട്രെയ്‌ലർ
ഫോറസ്റ്റ് ഗംപ് റീമേക്ക് ചെയ്യാനുള്ള ആഗ്രഹം ആമിർ ഖാൻ നേരത്തേ ചിത്രത്തിന്റെ സംവിധായകൻ റോബർട്ട് സെമെക്കിസിനെ അറിയിച്ചിരുന്നു. അദ്ദേഹത്തിനായിരുന്നു ചിത്രത്തിന്റെ അവകാശം. എന്നാൽ ആമിറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് സെമെക്കിസ് തയ്യാറായില്ല. ഈ സമയത്ത് സ്റ്റീവൻ സ്പിൽബെർഗിന്റെ ചിത്രത്തിൽ അഭിനയിക്കുകയാണ് ടോം ഹാങ്ക്സ്.
Experience the extraordinary journey of #LaalSinghChaddha, a simple man whose heart is filled with love, hope and warmth.#LaalSinghChaddhaTrailer out now! Releasing in cinemas worldwide on 11th Aug.https://t.co/yahghWFhJA
— Aamir Khan Productions (@AKPPL_Official) May 29, 2022
ഇതിനെ തുടർന്നാണ് സ്പിൽബെർഗിനെ കാണാൻ ആമിർ ഖാൻ എത്തിയത്. ടോംഹ് ഹാങ്ക്സിനൊപ്പം ബ്രിഡ്ജ് ഓഫ് സ്പൈസസ് എന്ന ചിത്രം ഒരുക്കുകയായിരുന്നു സ്പിൽബെർഗ്. ഇന്ത്യയുടെ ജെയിംസ് കാമറൂൺ എന്നാണ് സ്പിൽബെർഗ് ടോം ഹാങ്ക്സിന് ആമിർ ഖാനെ പരിചയപ്പെടുത്തിയത്. എന്നാൽ ആമിർ ഖാനെ അതിശയിപ്പിക്കുന്നതായിരുന്നു ടോം ഹാങ്ക്സിന്റെ മറുപടി. ആമിർ ഖാനെ നേരത്തേ അറിയാമെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ത്രീ ഇഡിയറ്റ്സ് കുറഞ്ഞത് മൂന്ന് തവണയെങ്കിലും കണ്ടിട്ടുണ്ടെന്നും ടോം ഹാങ്ക്സ് പറഞ്ഞു. ടോം ഹാങ്ക്സ് ഇടപെട്ട് ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് അവകാശവും ആമിറിന് ലഭിച്ചു.
ഇന്നലെ ഐപിഎൽ ഫൈനലിനിടയിലാണ് ലാൽ സിംഗ് ഛദ്ദയുടെ ട്രെയിലർ പുറത്തിറങ്ങിയത്. കത്രീന കൈഫ് നായികയാകുന്ന ചിത്രത്തിൽ തെലുങ്ക് താരം നാഗചൈതന്യയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കോവിഡിനെ തുടർന്ന് നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ഈ വർഷം ഓഗസ്റ്റ് 11ന് ചിത്രം പുറത്തിറങ്ങും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aamir Khan, Lal singh chaddha