ജോൺ മന്ത്രിക്കൽ സംവിധാനം ചെയ്ത് വിജയ് ബാബു നിർമ്മിക്കുന്ന ജനമൈത്രി തിയേറ്ററുകളിൽ എത്തുന്നത് പുകവലി, മദ്യപാന രംഗങ്ങളില്ലാതെ. അത് കൊണ്ട് തന്നെ ചിത്രത്തിനിടെ ഇവയുടെ ദൂഷ്യവശങ്ങൾ ചൂണ്ടി കാണിക്കുന്ന പരസ്യങ്ങളോ സന്ദേശങ്ങളോ ഉണ്ടാവില്ല. ജൂലൈ 19നാണ് റിലീസ്. ജോൺ മന്ത്രിക്കൽ, ജെയിംസ് സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് രചന.
ഒരു പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. വിജയ് ബാബു, സൈജു കുറുപ്പ്, സാബുമോൻ, ഇന്ദ്രൻസ് തുടങ്ങിയവർ പോലീസ് വേഷങ്ങളിൽ എത്തുന്നു. സ്പോഞ്ചില്ല, ദ്രാവിഡില്ല, വലിയില്ല, കുടിയില്ല... ചായകുടി മാത്രം.. എന്നാണ് ചിത്രത്തിന് U സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം പുറത്തുവിട്ട പോസ്റ്ററിലെ വാചകം.
ക്ലീൻ U സർട്ടിഫിക്കറ്റോടു കൂടിയാണ് ഈ ചിത്രം പുറത്തു വരിക. സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും പ്രധാന നായികാ വേഷത്തിൽ ആരും ഉണ്ടാവില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.