നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • യുവ താരനിരയുടെ ജാൻ.എ.മൻ തിയേറ്ററുകളിൽ തന്നെ; റിലീസ് നിശ്ചയിച്ചു

    യുവ താരനിരയുടെ ജാൻ.എ.മൻ തിയേറ്ററുകളിൽ തന്നെ; റിലീസ് നിശ്ചയിച്ചു

    Janeman movie to be released in theatres | മലയാള ചിത്രം ജാൻ.എ.മൻ തിയേറ്ററുകളിൽ റിലീസ് ചെയ്യും

    ജാൻ.എ.മൻ.

    ജാൻ.എ.മൻ.

    • Share this:
      മലയാള ചിത്രം ജാൻ.എ.മൻ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. നവംബർ മാസത്തിലാവും റിലീസ്. മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നറായ ജാൻ.എ.മനിൽ ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീ നടീനടന്മാരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തു വെക്കുന്നുണ്ട്.

      കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

      വികൃതി എന്ന സിനിമക്ക് ശേഷം Cheers Entertainmentsന്‍റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് നിർമ്മാണം. സലാം കുഴിയിൽ, ജോൺ പി. എബ്രഹാം എന്നിവരാണ് സഹനിർമ്മാതക്കൾ. സഹ-രചന: സപ്നേഷ് വരച്ചൽ, ഗണപതി.

      സംഗീതം- ബിജി ബാല്‍, എഡിറ്റര്‍- കിരണ്‍ദാസ്, കോസ്റ്റ്യും- മാഷര്‍ ഹംസ, കലാസംവിധാനം- വിനേഷ് ബംഗ്ലാന്‍, മേക്കപ്പ്- ആര്‍ജി വയനാടന്‍, സ്റ്റില്‍സ്- വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി.കെ. ജിനു, സൗണ്ട് മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ്), വി.എഫ്.എക്സ്.- കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍.- വൈശാഖ് സി. വടക്കേവീട് എന്നിവരാണ്.



      Amitabh Bachchan | അമിതാഭ് ബച്ചന്റെ ചിത്രങ്ങളും ഡയലോഗുകളും നിറഞ്ഞ വാഹനം; ആരാധകനെ കാണാൻ ബിഗ് ബി എത്തിയപ്പോൾ

      ലോകത്ത് തന്നെ നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചൻ. നിലവിൽ ജനപ്രിയ ക്വിസ് ഷോയായ കോൻ ബനേഗ ക്രോർപതിക്ക് ആതിഥേയത്വം വഹിക്കുന്ന 79 കാരനായ താരം ആരാധകരോട് നിരന്തരം സംവദിക്കാൻ ശ്രമിക്കാറുണ്ട്. സമൂഹമാധ്യമത്തില്‍ തന്റെ വിശേഷങ്ങള്‍ അമിതാഭ് ബച്ചൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ആരാധകനുമായുള്ള കൂടിക്കാഴ്ച എങ്ങനെയായിരുന്നുവെന്ന് ബച്ചൻ തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനോട് പറയുന്നുണ്ട്. വളരെ അത്ഭുതവും രസകരവുമായ ഒരു കൂടികാഴ്ച്ചയായിരുന്നു അതെന്ന് ബച്ചൻ സമ്മതിക്കുന്നു.

      അമിതാഭ് ബച്ചന്റെ വലിയ ആരാധകനായ വ്യക്തി തന്റെ വാഹനത്തില്‍ താരത്തിന്റെ സിനിമകളിലെ സംഭാഷണങ്ങള്‍ ആണ് പെയിന്റ് ചെയ്തിരിക്കുന്നത്. ആരാധകന്റെ ഷര്‍ട്ടില്‍ എന്റെ ചിത്രങ്ങളുടെ പേരും. വാഹനത്തിന്റെ വാതില്‍ തുറന്നാല്‍ ചിത്രങ്ങളിലെ തന്റെ സംഭാഷണങ്ങള്‍ കേള്‍ക്കാവുന്ന സംവിധാനവുമുണ്ട് എന്ന് അമിതാഭ് ബച്ചൻ ചിത്രത്തിനൊപ്പം നൽകിയ കുറിപ്പിൽ പറയുന്നു. ആരാധകൻ പെയിന്റ് ചെയ്ത ഭംഗിയാക്കിയിരിക്കുന്നത് മഹീന്ദ്ര ഥാർ ആണ്. ഓട്ടോഗ്രാഫ് കിട്ടുന്നതുവരെ വാഹനം ഓടിക്കാൻ പോലും ആരാധകൻ തയ്യാറായില്ലെന്നും ഒടുവില്‍ ഓട്ടോഗ്രാഫ് താൻ ഒപ്പിട്ടു നല്‍കിയെന്നും അതിനുശേഷമാണ് അദ്ദേഹം വാഹനം സ്റ്റാർട്ട് ചെയ്തതെന്നും ബച്ചൻ പറയുന്നു.
      Published by:user_57
      First published:
      )}