മെയ്വഴക്കം തുളുമ്പുന്ന പ്രകടനം. ജാൻവി കപൂറിന്റെ ഏറ്റവും പുതിയ വീഡിയോ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. വെള്ള ഷോർട്സും കടും പിങ്ക് നിറത്തിലെ ടോപ്പും ധരിച്ച് ബെല്ലി ഡാൻസ് ചെയ്യുകയാണ് ഈ യുവ ബോളിവുഡ് സുന്ദരി. സ്ഥിരം ബെല്ലി ഡാൻസ് കോസ്റ്റിയൂം ഒന്നും ഇല്ലാതെ എപ്പോഴും കാണുന്ന ഫിറ്റ്നസ് ലുക്കിലാണ് ജാൻവിയുടെ നൃത്തം. 'ഡാൻസ് ദീവാനെ' ചലഞ്ചിന്റെ ഭാഗമായാണ് ജാൻവി ബെല്ലി ഡാൻസ് കളിയ്ക്കാൻ ഇറങ്ങി തിരിച്ചത്. സംവിധായകൻ ശശാങ്ക് ഖൈത്താൻ ആണ് ജാൻവിയെ ചാലെഞ്ചിലേക്ക് ക്ഷണിച്ചത്.
ജാൻവിയുടെ ആദ്യ ചിത്രം ധടക് സംവിധാനം ചെയ്തത് ശശാങ്ക് ആണ്. ജാൻവിയെ കൂടാതെ ധടകിലെ താരങ്ങളായ ഇഷാനെയും, വരുൺ ധവാനെയും ശശാങ്ക് ഈ വെല്ലുവിളിയിലേക്കു ക്ഷണിച്ചിട്ടുണ്ട്.ബെല്ലി ഡാൻസ് ചെയ്യുന്നതിൽ ഉള്ള ജാൻവിയുടെ ഈ ഫിറ്റ്നസ്സിൽ അത്ഭുതപ്പെടേണ്ടതില്ല. സ്ഥിരം ജിമ്മിൽ പോകാറുള്ള ജാൻവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.