• HOME
 • »
 • NEWS
 • »
 • film
 • »
 • MOVIES JASSIE GIFT ON BOARD 777 CHARLIE

വിനീത് ശ്രീനിവാസന് പുറമെ '777 ചാർലിയുടെ' ഭാഗമായി ജാസി ഗിഫ്റ്റും; അഞ്ച് ഭാഷകളിലായി ടോർചർ സോംഗ്

Jassie Gift on board 777 Charlie | രക്ഷിത് ഷെട്ടി നായകനായി വരുന്ന '777 ചാർളി'യിലെ 'ടോർച്ചർ സോംഗ്' സെപ്റ്റംബർ 9-ന് പുറത്തിറങ്ങും

777 ചാർളി

777 ചാർളി

 • Share this:
  രക്ഷിത് ഷെട്ടി നായകനായി വരുന്ന '777 ചാർളി'യിലെ 'ടോർച്ചർ സോംഗ്' സെപ്റ്റംബർ 9-ന് പുറത്തിറങ്ങുകയാണ്‌. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രത്തിൻ്റെ അതാത് ഇൻഡസ്ട്രികളിലെ അഞ്ച് പ്രമുഖരായ ഗായകരാണ്‌ ഓരോ ഭാഷയിലും ഗാനം ആലപിക്കുന്നത്.

  തന്റെ വ്യത്യസ്തമായ ശബ്ദവും സംഗീതവും കൊണ്ട് ഒരു കാലത്ത് ഏറ്റവും തരംഗമായ ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ജാസി ഗിഫ്റ്റ് ആണ് മലയാളത്തിൽ ഈ ഗാനം ആലപിക്കുന്നത്. 'ലജ്ജാവതിയെ', 'നിന്റെ മിഴിമുന', 'നില്ല് നില്ല്' പോലുള്ള ഇപ്പോഴും മലയാളികൾ ആഘോഷിക്കുന്ന ഗാനങ്ങൾ സൃഷ്ടിച്ച ജാസി ഗിഫ്റ്റ് 777 ചാർളിയിലൂടെ പുതിയ ഗാനവുമായെത്തുന്നു.

  തമിഴിൽ ഗാനം ആലപിക്കുന്നത് അടുത്തകാലത്ത് ഏറ്റവും വലിയ ഹിറ്റ് ആയ വിജയ്‌യുടെ ചിത്രം മാസ്റ്ററിലെ 'വാത്തി റെയ്ഡ്' പാടിയ ഗാന ബാലചന്ദർ ആണ്. അനിരുദ്ധ് സംഗീതം നിർവഹിച്ച 'വാത്തി റെയ്ഡ്' ലോകമെമ്പാടും വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ഗാനമാണ്‌.

  കന്നഡയിൽ ഗാനം ആലപിക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച ഗായകരിൽ ഒരാളും സംഗീത സംവിധായകനുമായ വിജയ് പ്രകാശ് ആണ്. 2008-ൽ ഓസ്കാർ ലഭിച്ച 'ജയ് ഹോ' എന്ന ഗാനം പാടിയവരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. കന്നഡയിലെ വളരെ വലിയ ഹിറ്റ് ആയ ചിത്രങ്ങൾ ഉളിടവാരു കണ്ടാന്തേ, കിറിക്ക് പാർട്ടി എന്നിവയിലെല്ലാം ഗാനം പാടിയിട്ടുണ്ട്. സീ കന്നഡ എന്ന ചാനലിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആയ സരിഗമപയിൽ ജഡ്ജ് കൂടിയാണ് ഇദ്ദേഹം. 2016-ൽ 'നമ്മൂരാളി ചലിഗലാടല്ലി' എന്ന ഗാനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് കൂടി ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്.

  തെലുങ്കിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഗായകനും സംഗീത സംവിധായകനും ആയ റാം മിരിയാലയാണ് ടോർച്ചർ സോംഗ് തെലുങ്കിൽ ആലപിക്കുന്നത്. ഈയടുത്ത് തെലുങ്കിൽ ഏറ്റവും വലിയ ഹിറ്റ് ആയ കോമഡി ചിത്രം 'ജാതി രത്നലു' എന്ന ചിത്രത്തിൽ ചിട്ടി എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇദ്ദേഹമാണ്. ഇതുകൂടാതെ നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് റാം.  ഹിന്ദിയിൽ ഗാനമാലപിക്കുന്നത് രാജസ്ഥാനിൽ വളരെയേറെ ജനപ്രിയനായ ഗായകൻ സ്വരൂപ് ഖാൻ ആണ്. വലിയ ഹിന്ദി ചിത്രങ്ങളായ പി കെ, പദ്മാവത് എന്ന ചിത്രങ്ങളിൽ എല്ലാം തന്റെ ഗാനങ്ങൾ കൊണ്ട് സ്വരൂപ് ഏറെ ശ്രദ്ധ‌ നേടിയിട്ടുണ്ട്. ഇന്ന് ഉയർന്നു വരുന്ന നവാഗത ഗായകരിൽ മുന്നിൽ നിൽക്കുന്ന ഒരാൾ കൂടിയാണ് സ്വരൂപ് ഖാൻ.

  മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ്‌ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ. രക്ഷിത് ഷെട്ടിയുടെ ജന്മദിനത്തിൽ പുറത്തിറക്കിയിരുന്നു‌. ‌മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന '777 ചാർളി'യുടെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ്‌ അതാത്‌ ഭാഷകളിൽ വിതരണം‌ ഏറ്റെടുത്തിരിക്കുന്നത്‌. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം.‌

  ഏകാന്തതയിൽ തളച്ചിടപ്പെട്ട, പരുക്കനായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക്‌ വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവർ തമ്മിലുള്ള ആത്മബന്ധവുമാണ്‌ ചിത്രം. സംഗീത ശൃംഗേരിയാണ്‌ നായികയായി അഭിനയിക്കുന്നത്‌. ബോബി സിംഹയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. മലയാളിയായ നോബിൻ പോളാണ്‌ ചിത്രത്തിനു സംഗീതം പകരുന്നത്‌. ചിത്രത്തിൽ വിനീത്‌ ശ്രീനിവാസൻ ആലപിക്കുന്ന രണ്ടു മലയാളഗാനങ്ങളുണ്ട്‌ എന്നതും ശ്രദ്ധേയമാണ്‌.‌‌

  ഛായാഗ്രഹണം: അരവിന്ദ് എസ്. കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ‌ സംഭാഷണം: കിരൺരാജ് കെ., രാജ് ബി. ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്‌. പ്രൊഡക്ഷൻ മാനേജർ: ശശിധര ബി., രാജേഷ് കെ.എസ്‌. എന്നിവർ, വിവിധ ഭാഷകളിലെ വരികൾ: മനു മഞ്ജിത്, ടിറ്റോ പി. തങ്കച്ചൻ, അഖിൽ എം. ബോസ്, ആദി എന്നിവർ, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ.കെ., നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവർ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, മീഡിയാ പാർട്ണർ: മൂവി റിപ്പബ്ലിക്‌, റിസർച്ച്‌ & മാർക്കറ്റിംഗ്‌: ഹെയിൻസ്‌.
  Published by:user_57
  First published:
  )}