• HOME
  • »
  • NEWS
  • »
  • film
  • »
  • Jawanum Mullapoovum | ലോക്ക്ഡൗൺ കാലത്തെ ജയശ്രീ ടീച്ചറും, ജവാൻ ഗിരിധറും; 'ജവാനും മുല്ലപ്പൂവും' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

Jawanum Mullapoovum | ലോക്ക്ഡൗൺ കാലത്തെ ജയശ്രീ ടീച്ചറും, ജവാൻ ഗിരിധറും; 'ജവാനും മുല്ലപ്പൂവും' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഇഷ്ടാനിഷ്ടങ്ങളുടെ കാര്യത്തിൽ ഗിരിധറും ജയശ്രീയും ഇരുധ്രുവങ്ങളിലാണ്. എങ്കിലും കുടുംബം എന്ന അനിവാരൃതയെ മുറുകേ പിടിച്ച് അവർ ഒത്തുപോകുകയാണ്

ജവാനും മുല്ലപ്പൂവും

ജവാനും മുല്ലപ്പൂവും

  • Share this:
അടച്ചിടൽ കാലത്തിന് ശേഷം ഓരോ വീടും ഒരു ചെറുലോകമായി മാറിയ പശ്ചാത്തലത്തിലെ കഥയുമായി മലയാള ചിത്രം 'ജവാനും മുല്ലപ്പൂവും.' (Jawanum Mullapoovum) കോവിഡാനന്തരം കഷ്ടത്തിലായത് സാങ്കേതിക പരിഞ്ജാനമില്ലാത്ത സാധാരണക്കാരാണ്. സൈബർ ലോകം വെളിച്ചമായി ഒപ്പം നിന്ന് അവരുടെ വഴികളിൽ ഇരുൾ പരത്തിക്കൊണ്ടിരുന്നു.

സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന സ്കൂൾ അദ്ധ്യാപികയായ ജയശ്രീ ടീച്ചറും സൈനിക ജീവിതം പൂർത്തിയാക്കി നാട്ടിൽ മടങ്ങിയെത്തിയ ജവാൻ ഗിരിധറിന്റെയും കഥ പറയുന്ന ചിത്രം നവാഗതസംവിധായകനായ രഘു മേനോൻ അണിയിച്ചൊരുക്കുന്നു. ഇഷ്ടാനിഷ്ടങ്ങളുടെ കാര്യത്തിൽ ഗിരിധറും ജയശ്രീയും ഇരുധ്രുവങ്ങളിലാണ്. എങ്കിലും കുടുംബം എന്ന അനിവാരൃതയെ മുറുകേ പിടിച്ച് അവർ ഒത്തുപോകുകയാണ്.

ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ വൃതൃസ്തമായി പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ. ടു ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും,സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന 'ജവാനും മുല്ലപ്പൂവും' പ്രദർശനത്തിന് തയ്യാറാകുന്നു.

ജയശ്രീ ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു.

മറ്റ് അഭിനേതാക്കൾ: രാഹുൽ മാധവ്, ബേബി സാധിക മേനോൻ, ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ.

ക്യാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, അസോസിയേറ്റ് പ്രൊഡ്യൂസർ: ആർ ഡി, എക്സിക്യൂട്ടീവ് പ്രൊഡൃസർ: മാളവിക എസ്. ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ, ചീഫ് അസോ ഡയറക്ടർ: ബാബുരാജ് ഹരിശ്രി, അസോ ഡയറക്ടർ: രാജേഷ്‌ കാക്കശ്ശേരി, ആർട്ട്: അശോകൻ ചെറുവത്തൂർ, സംഗീതം: 4 MUSICS & മത്തായി സുനിൽ., ഗാനങ്ങൾ: ബി.കെ. ഹരിനാരായണൻ, സുരേഷ് കൃഷ്ണൻ, കൊറിയൊഗ്രാഫർ അയ്യപ്പദാസ് V P, കോസ്റ്റൃം : ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ
സൗണ്ട് ഡിസൈൻ: ചാൾസ്, വി.എഫ്.എക്സ്.: ജിഷ്ണു പി. ദേവ്, സ്റ്റിൽസ് : ജിതിൻ മധു, പി.ആർ.ഒ.: ശിവപ്രസാദ്, ഡിസൈൻസ്- മാ മി ജോ.

Summary: Malayalam film Jawanum Mullapoovum is a film that narrates the living during lockdown days during Covid 19 breakout. The protagonist of the story is a teacher Jayasree, who is portrayed by Sshivada, and Giridhar, a soldier played by Sumesh Balan. It is about how they resolve their disputes and advance in their lives. Director Reghu Menon is a debutant
Published by:user_57
First published: