തീയേറ്ററുകളില്‍ വന്‍ വിജയമായി മാറിയ ജാന്‍-എ-മന് എന്ന സിനിമക്ക് ശേഷം ചിയേര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ഒരുക്കുന്ന പുതിയ ചിത്രത്തിന്റ ടൈറ്റില്‍ ലൂക്ക് ടോവിനോ തോമസ് പുറത്തിറക്കി. ' ജയ ജയ ജയ ജയ ഹേ'(Jaya Jaya Jaya Jaya Hey) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ എത്തിയ വിപിന്‍ ദാസാണ്. ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോയും അണിയറക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്.
സംവിധായകനും നടനുമായ ബേസില്‍ ജോസഫാണ് നായക വേഷത്തില്‍ എത്തുന്നത്. ജാന്‍-എ-മന്നിലും ഒരു മുഖ്യ വേഷത്തില്‍ ബേസില്‍ അഭിനയിച്ചിരുന്നു. നായികയാകുന്നത് ദര്‍ശന രാജേന്ദ്രനാണ്. നിലവില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം വിജയം നേടുന്ന ഹൃദയം എന്ന ചിത്രത്തില്‍ നായികാ വേഷത്തിലെത്തിയത് ദര്‍ശനയാണ്.
ചിത്രത്തിനെ കുറിച്ചുള്ള മറ്റു വിശദ വിവരങ്ങള്‍ വരും നാളുകളില്‍ പുറത്ത് വരുമെന്ന് അറിയുന്നു. വാര്‍ത്താ പ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍. 'ജയ ജയ ജയ ജയ ഹേ'യുടെ പ്രമേയം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഭിനേതാക്കള്‍ ആരൊക്കെയാകും ചിത്രത്തില്‍ ബേസില്‍ ജോസഫിനും ദര്ശനയ്ക്കും ഒപ്പമുണ്ടാകുക എന്നും അറിയിച്ചിട്ടില്ല.
ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രം 'മിന്നല്‍ മുരളി'യെ പ്രശംസിച്ച് ഇപ്പോഴും താരങ്ങളടക്കമുള്ളവര്‍ രംഗത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. നെറ്റ്ഫ്ലിക്സില്‍ ക്രിസ്മസ് റിലീസായിട്ടാണ് 'മിന്നല്‍ മുരളി' പ്രദര്‍ശനത്തിന് എത്തിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.